സി.ബി.എസ്.ഇ കലോത്സവത്തിന് തുടക്കം
അടിമാലി (ഇടുക്കി): സംസ്ഥാന സി.ബി.എസ്. ഇ കലോത്സവത്തിണ്ടനണ്ട് അടിമാലിയില്‍ കൊടിയുയര്‍ന്നു. കലോത്സവത്തിന്റെ ഉദ്ഘാടനം അടിമാലി വിശ്വദീപ്തി സി.എം.ഐ പബ്ലിക് സ്‌കൂളില്‍ പി.ജെ ജോസഫ് എം.എല്‍. എ നിര്‍വഹിച്ചു.
കേരള സി. ബി. എസ്. ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി.പി. എം ഇബ്രാഹിംഖാന്‍ അധ്യക്ഷത വഹിച്ചു. നടന്‍ സായികുമാര്‍ മുഖ്യാതിഥിയായി. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്‌സസ് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണന്‍, സി.ബി.എസ്. ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഇന്ദിരാരാജന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, നടി ബിന്ദു പണിക്കര്‍, ഫാ.ടോമി നമ്പ്യാപറമ്പില്‍, ഫാ. ജോസ് തുറവയ്ക്കല്‍, നവാസ് മീരാന്‍, സുചിത്ര ഷൈജിന്ത്, കെ എ ഫ്രാന്‍സിസ്, കെ. വര്‍ഗീസ്, സി. ടി കുഞ്ഞുമുഹമ്മദ്, പി.ടി. എ പ്രസിഡന്റ് ജിതേഷ് പോള്‍ സംസാരിച്ചു.
ആയിരത്തി മുന്നൂറോളം സ്‌കൂളുകളില്‍ നിന്നായി എണ്ണായിരത്തോളം പ്രതിഭകളാണ് മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."