HOME
DETAILS

നാദാപുരത്തെ യു.ഡി.എഫ് പരാജയം: കാലുവാരല്‍ നടന്നതായി ആക്ഷേപം

  
backup
May 20 2016 | 20:05 PM

%e0%b4%a8%e0%b4%be%e0%b4%a6%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%be

നാദാപുരം: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ കോണ്‍ഗ്രസിനുള്ളില്‍ ആരോപണ-പ്രത്യാരോപണവും ആരംഭിച്ചു. അനുകൂല സാഹചര്യം ഒത്തുവന്നിട്ടും നാദാപുരം പിടിച്ചെടുക്കാന്‍ കഴിയാതിരുന്നത് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ കാലുവാരല്‍ കാരണമാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പിനെതിരേയാണ് പ്രധാനമായും പ്രവര്‍ത്തകര്‍ ആക്ഷേപം ഉന്നയിക്കുന്നത്. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ സെക്രട്ടറി സ്ഥാനം വഹിച്ചത് ബ്ലോക്ക് പ്രസിഡന്റും എ ഗ്രൂപ്പിന്റെ നേതാവുമായിരുന്നു. എന്നാല്‍ ഇവരുടെ കുടുംബത്തിലെ മുഴുവന്‍ വോട്ടുകളും പോള്‍ ചെയ്യിക്കാതിരുന്നതിനെ ചൊല്ലി തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ വിവാദം നിലനില്‍ക്കുകയാണ്.
ഇതിനിടയിലാണ് തെരഞ്ഞെടുപ്പിന്റെ അന്തിമ വിശകലനത്തില്‍ ബൂത്ത് അടിസ്ഥാനത്തില്‍ നല്‍കിയ കണക്കുകളേക്കാള്‍ യു.ഡി.എഫിന്റെ വോട്ടിങ് നിലയില്‍ വന്ന അന്തരം ചൂണ്ടിക്കാട്ടി ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ സഹായത്തോടെ ഗണ്യമായ തോതില്‍ വോട്ടു മറിച്ചതായാണ് ആക്ഷേപം. 5,000ത്തിലധികം വോട്ടുകളാണ് മണ്ഡലത്തില്‍ പുതുതായി ചേര്‍ത്തത്. ഇവയിലേറെയും യു.ഡി.എഫ് വോട്ടുകളായിരുന്നു. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മണ്ഡലത്തില്‍ നേടിയത് 6,648 വോട്ടുകളാണ്. എന്നാല്‍ എട്ടായിരം വോട്ടിന്റെ വര്‍ധനവ് വരുത്തി 14,493 വോട്ടാണ് ബി.ജെ.പി ഈ തെരഞ്ഞെടുപ്പില്‍ നേടിയത്. 8,000ത്തില്‍പ്പരം വോട്ടുകള്‍ ബി.ജെ.പി നേടിയത് ഇടതു കേന്ദ്രങ്ങളില്‍ നിന്നാണെന്നാണ് കോണ്‍ഗ്രസില്‍ ചിലരുടെ അവകാശ വാദം.
എന്നാല്‍ 2011ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇ.കെ വിജയന്‍ നേടിയ 7,599 വോട്ടിന്റെ ഭൂരിപക്ഷം ഈ തെരഞ്ഞെടുപ്പില്‍ 4,789 കുറയ്ക്കാനേ യു.ഡി.എഫിന് കഴിഞ്ഞിട്ടുള്ളൂ. ബാക്കി വരുന്ന യു.ഡി.എഫ് വോട്ടുകള്‍ എങ്ങോട്ടുപോയി എന്ന ചോദ്യമാണ് അണികള്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്. മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. പ്രവീണ്‍കുമാറിന്റെ തോല്‍വിക്ക് കാരണം എ ഗ്രൂപ്പിന്റെ കാലുവാരല്‍ മൂലമാണെന്നാണ് ആരോപണം ശക്തമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തന വേളയില്‍ തുടക്കം മുതലേ പ്രചാരണ രംഗത്ത് മറ്റു പാര്‍ട്ടികളെ പിന്തള്ളി അവസാന നിമിഷം വരെ വന്‍ മുന്നേറ്റമാണ് യു.ഡി.എഫ് കാഴ്ചവച്ചത്. ഇതിനിടയില്‍ തെരുവംപറമ്പ് സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കാനിടയായ സംഭവം എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മന്ദഗതിയിലാക്കിയിരുന്നു. ഈ അവസരം മുതലെടുത്ത് യു.ഡി.എഫ് മണ്ഡലത്തില്‍ നേടിയ അനുകൂല സാഹചര്യം പോലും കോണ്‍ഗ്രസിലെ വിഭാഗീയതയുടെ പേരില്‍ തകരുകയായിരുന്നുവെന്നും ആക്ഷമമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം: അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മുസ്‌ലിം ലീഗ് 

National
  •  2 days ago
No Image

'പാലക്കാട് എനിക്ക് മാത്രം ചുമതലയുണ്ടായിരുന്നില്ല'; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

Kerala
  •  2 days ago
No Image

സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ സമ്മേളനം ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്ത്

Kerala
  •  2 days ago
No Image

കൊയിലാണ്ടിയില്‍ നവജാതശിശുവിന്റെ മൃതദേഹം പുഴയില്‍

Kerala
  •  2 days ago
No Image

സിറിയയില്‍ പരക്കെ ഇസ്‌റാഈല്‍ വ്യോമാക്രമണം; വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും ബോംബിട്ട് തകര്‍ത്തു 

International
  •  2 days ago
No Image

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു

National
  •  2 days ago
No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  3 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  3 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  3 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  3 days ago