പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കൊലപാതക ശ്രമമെന്ന് സംശയം
വെള്ളറട: പൊള്ളലേറ്റ് മെഡിക്കല്‍കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പഞ്ചാകുഴിയില്‍ മിച്ചഭൂമിയില്‍ താമസക്കാരനായ ഗില്‍ബര്‍ട്ട്-റീസ ദമ്പതികളുടെ മകന്‍ വര്‍ഗീസ് (23) ആണ് മരിച്ചത്. സംഭവം കൊലപാതക ശ്രമമാണെന്നു സംശയം ഉയര്‍ന്നിട്ടുണ്ട്.
സംഭവ ദിവസം , വര്‍ഗീസിന്റെ അനുജന്‍ ക്രിസ്പിന്‍രാജ് വിവാഹിതയായ ഒരു യുവതിയുമായി വീട്ടില്‍ എത്തിയിരുന്നു. പിന്നാലെ യുവതിയുടെ വീട്ടുകാരുമെത്തി. ഇരു വീട്ടുകാരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ഈസമയം വര്‍ഗീസിന്റെ അനുജന്‍ ക്രിസ്പിന്‍രാജ് സ്വയം മണ്ണെണ്ണയൊഴിച്ച് ആത്മഹത്യചെയ്യാന്‍ ശ്രമിച്ചുവെങ്കിലും മറ്റുള്ളവര്‍ തടഞ്ഞു. ഇതില്‍ ക്രിസ്പിന്‍രാജിന് നിസാര പരുക്കേല്‍ക്കുകയും ചെയ്തു.
ഇതിനിടയില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കന്നാസില്‍ ഉണ്ടായിരുന്ന മണ്ണെണ്ണ വര്‍ഗീസിന്റെ തലയില്‍ ഒഴിച്ച് തീകത്തിക്കുകയായിരുന്നു
വെന്നാണ് ക്രിസ്പിന്‍രാജ് പൊലിസില്‍ മൊഴി നല്‍കിയിരിക്കുന്നത്.
പൊള്ളലേറ്റ വര്‍ഗീസിനെ ആദ്യം വെള്ളറടയിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ മരിച്ചു. വെള്ളറട പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പാറശ്ശാല സി.ഐയുടെ നേതൃത്വത്തില്‍ ഇന്നലെ വര്‍ഗീസിന്റെ വീട്ടില്‍ തെളിവെടുപ്പ് നടത്തി.
വിരലടയാളവിദഗ്ധരുടെ നേതൃത്വത്തിലും തെളിവെടുപ്പ് നടത്തി. ഒരാള്‍ പൊലിസ് പിടിയിലായതായി സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."