ഹൗറ വ്യാവസായിക മേഖലയില്‍ തീപിടിത്തം
കൊല്‍ക്കത്ത: പ.ബംഗാളിലെ ഹൗറയിലെ ബിനാനി വ്യാവസായിക മേഖലയില്‍ വന്‍അഗ്നിബാധ. ചണ ഫാക്ടറിയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. അഞ്ച് വസ്ത്രനിര്‍മാണ ഫാക്ടറികള്‍ അഗ്നിക്കിരയായിട്ടുണ്ട്.
തീപിടിത്തത്തെ തുടര്‍ന്ന് ഹൗറ മേഖല മണിക്കൂറുകളോളം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രി സോവന്‍ ചാറ്റര്‍ജി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സ്ഥലത്തെത്തി.
അതേസമയം അഗ്നി ശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയെങ്കിലും തീയണക്കാനുള്ള സംവിധാനങ്ങളില്ലാതെയായിരുന്നു ഇവരെത്തിയതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രദേശത്ത് ചണം, തുണി ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നതുകാരണം തീപിടിത്തം മേഖലയിലെല്ലാം വ്യാപിക്കുകയായിരുന്നുവെന്ന് പൊലിസ് അറിയിച്ചു. നിരവധി ചെറുതും വലുതുമായ ഫാക്ടറികള്‍ മേഖലയിലുണ്ട്. തീ ആളിക്കത്തി തുടങ്ങിയ ഭാഗത്ത് മെഷിനുകള്ക്കുവേണ്ടി സൂക്ഷിച്ചിരുന്ന എണ്ണയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."