HOME
DETAILS

ഹരിത കേരളം: നല്ല നാളേക്കായി നാടൊന്നിച്ചു

  
backup
December 08 2016 | 22:12 PM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%be


ഫറോക്ക്: സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഫറോക്ക്, രാമനാട്ടുകര നഗരസഭകള്‍, കോര്‍പറേഷനില്‍ ബേപ്പൂര്‍, ചെറുവണ്ണൂര്‍-നല്ലളം മേഖലകള്‍, കടലുണ്ടി ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ക്കുകീഴില്‍ വിവിധ പരിപാടികള്‍ നടന്നു.
രാമനാട്ടുകരയില്‍ ടൗണിലൂടെ പോകുന്ന ചെത്തുപാലം ശുചീകരിച്ചായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. നഗരസഭയിലെ 31 ഡിവിഷനുകളിലും ശുചീകരണ പരിപാടി നടന്നു. നഗരസഭാതല ഉദ്ഘാടനം വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഉപാധ്യക്ഷ പി.കെ സജ്‌ന, സ്ഥിരം സമിതി ചെയര്‍മാന്മാരായ കെ. ബീനപ്രഭ, കെ. ജമീല, മണ്ണൊടി രാമദാസ്, എന്‍. ഷംസുദ്ദീന്‍, കൗണ്‍സിലര്‍മാരായ കള്ളിയില്‍ റഫീഖ്, ബഷീര്‍, വിനീത സംസാരിച്ചു.
ഫറോക്ക് നഗരസഭയിലെ 38-ാം ഡിവിഷനിലും ശുചീകരണ പരിപാടികള്‍ നടന്നു. കരുവന്‍തിരുത്തി മരക്കിയില്‍ തോട് ശുചീകരിച്ചായിരുന്നു നഗരസഭാതല ഉദ്ഘാടനം നടന്നത്. വൈസ് ചെയര്‍മാന്‍ വി. മുഹമ്മദ് ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സബീന മന്‍സൂര്‍ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷന്മാരായ പി. ആസിഫ്, ടി. നുസ്‌റത്ത്, എം. സുധര്‍മ, കൗണ്‍സിലര്‍മാരായ അഷ്‌റഫ്, കെ.എം റഷീദ്, മൊയ്തീന്‍കോയ, പി.കെ റഹീം, ഇ. ബാബുദാസന്‍ സംസാരിച്ചു.
കോര്‍പറേഷന്‍ 44-ാം ഡിവിഷനില്‍ പാലാറ്റിപ്പാടം മങ്കുഴി വൃത്തിയാക്കല്‍ വികസനകാര്യസ്ഥിരംസമിതി അധ്യക്ഷന്‍ പി.സി രാജന്‍ ഉദ്ഘാടനം ചെയ്തു. ഐ.പി മുഹമ്മദ് അധ്യക്ഷനായി. പി. ജയപ്രകാശന്‍, കെ. നിധീഷ്, മുഫ്ത്താര്‍ അലി സംസാരിച്ചു. കോര്‍പറേഷന്‍ 55-ാം ഡിവിഷനില്‍ ജിനിരാജദാസ് സ്‌കൂള്‍ മുതല്‍ ഐസ് കമ്പനി വരെയുള്ള പാതയോരം ഇടവഴികളും ശുചീകരിച്ചു. കൗണ്‍സിലര്‍ പി.കെ ഷാനിയ ഉദ്ഘാടനം ചെയ്തു. കെ. സജിവോത്തമന്‍, മണ്ണടത്ത് രമേശന്‍ സംസാരിച്ചു.
കടലുണ്ടിയില്‍ കനോലികനാല്‍ ശുചീകരണത്തിനു തുടക്കമിട്ട് മുക്കത്തക്കടവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലന്‍ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍ തോണിയില്‍ സഞ്ചരിച്ചു കനാലില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. നിഷ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷന്മാരായ പിലക്കാട്ട് ഷണ്‍മുഖന്‍, സിന്ധു പ്രദീപ്, സി.കെ അജയകുമാര്‍, മെമ്പര്‍മാരായ കോണത്ത് ബാലന്‍, വിനീഷ്, ഹെബീഷ് മാമ്പയില്‍ സംസാരിച്ചു. പഞ്ചായത്തില്‍ പദ്ധതിയുടെ ഭാഗമായി ആറിടത്തു ജൈവകൃഷിക്കും തുടക്കമിട്ടു.
കോഴിക്കോട്: ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാമ്പുഴ ശുചീകരണവും സംരക്ഷണവും നടത്താന്‍ പുഴ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും സംയുക്തമായി പദ്ധതി ആവിഷ്‌കരിക്കണമെന്ന് മാമ്പുഴ സംരക്ഷണസമിതി കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ചാലിയം: ഹരിതകേരളം മിഷനോടനുബന്ധിച്ച് കേരള കര്‍ഷകസംഘം മുരുകല്ലിങ്ങല്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ജൈവകൃഷി വിത്ത്‌നടീല്‍ ഉദ്ഘാടനം കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി മാമ്പയില്‍ ചായിച്ചുട്ടി നിര്‍വഹിച്ചു. കെ. അനസ്, കെ. ഗംഗാധരന്‍, നമ്പയില്‍ ദാസന്‍, സി. രമേശന്‍, കടലുണ്ടി കൃഷി ഓഫിസര്‍ യു.കെ ദിവ്യ, ഒ. വിശ്വനാഥന്‍, കെ. ഉണ്ണി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago