HOME
DETAILS

ക്രിസ്മസ് വിപണിയില്‍ ട്രക്ക് ഇടിച്ചുകയറി 12 മരണം

  
backup
December 20, 2016 | 7:10 PM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d

ബെര്‍ലിന്‍: ജര്‍മനിയില്‍ ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരുക്കേറ്റു.സംഭവം ഭീകരാക്രമണമാണെന്നും ജര്‍മനിയുടെ ബുദ്ധിമുട്ട് നിറഞ്ഞ ദിവസങ്ങളാണിതെന്നും ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് ബെര്‍ലിനിലെ തിരക്കേറിയ ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയത്. പാക് വംശജനായ അഭയാര്‍ഥി യുവാവാണ് ട്രക്ക് ഓടിച്ചതെന്ന് സംശയിച്ച് ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ അറസ്റ്റിലായ പാക് പൗരന് ആക്രമണവുമായി ബന്ധമില്ലെന്ന് പിന്നീട് പൊലിസ് അറിയിച്ചു. ഇയാളെ തെറ്റായവിവരത്തെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലിസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ജര്‍മന്‍ പത്രമായ ഡെ വെല്‍ട് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.
ബെര്‍ലിനിലെ പ്രമുഖ ക്രൈസ്തവ ദേവാലയമായ കൈസര്‍ വില്‍ഹെല്‍മ് മെമ്മോറിയല്‍ ചര്‍ച്ചിനു മുന്നിലാണ് ആക്രമണമുണ്ടായത്. ബെര്‍ലിന്‍ മൃഗശാലാ സ്റ്റേഷനു മുന്നില്‍ ക്രിസ്മസിനു മുന്‍പുള്ള ആഘോഷത്തിലായിരുന്നവര്‍ക്കിടയിലേക്കാണ് ട്രക്ക് ഇടിച്ചുകയറ്റിയത്. വിദേശികളും തദ്ദേശീയരുമാണ് ആഘോഷത്തിനെത്തിയിരുന്നത്. ആക്രമണത്തെ തുടര്‍ന്ന് ക്രിസ്മസ് വിപണി അടച്ചതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ആളുകളെ ഇടിച്ചിട്ട ശേഷം 50 മീറ്റര്‍ ദൂരംട്രക്ക് മാര്‍ക്കറ്റിലൂടെ ഓടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലരും ട്രക്കില്‍ കുടുങ്ങിപ്പോകുകയും ചക്രങ്ങള്‍ക്കിടയില്‍ അകപ്പെടുകയും ചെയ്തുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. ട്രക്കിലുണ്ടായിരുന്ന പൊളിഷ് പൗരനും കൊല്ലപ്പെട്ടതായി പൊലിസ് വക്താവ് പറഞ്ഞു.
പൊളിഷ് ലൈസന്‍സ് പ്ലേറ്റുള്ള ട്രക്കാണ് അപകടം വരുത്തിയത്. എന്നാല്‍ തന്റെ ട്രക്ക് റാഞ്ചിയതാണെന്ന് വാഹന ഉടമയായ പോളണ്ട് പൗരന്‍ പറഞ്ഞു. യഥാര്‍ഥ പ്രതി ഇപ്പോഴും ജര്‍മനിയിലുണ്ടെന്നും പൊലിസ് പറഞ്ഞു. പ്രതിയുടെ കൈയില്‍ ആയുധങ്ങളുണ്ടെന്നും അയാള്‍ കൂടുതല്‍ ആക്രമണം നടത്തുമെന്നും പൊലിസ് അറിയിച്ചതിനെ തുടര്‍ന്ന് ജര്‍മന്‍ നഗരങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്രിസ്മസിനോടനുബന്ധിച്ച് മാര്‍ക്കറ്റുകളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് ഐ.എസും അല്‍ ഖാഇദയും ആക്രമണം നടത്തുമെന്ന് നേരത്തെ യു.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂലൈ 14ന് ഫ്രാന്‍സിലെ നീസിലും സമാനരീതിയില്‍ ട്രക്ക് ഇടിച്ചുകയറ്റി ഐ.എസ് ആക്രമണം നടത്തിയിരുന്നു. 86 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോർഡ്സിൽ ഇംഗ്ലീഷ് ബാറ്റർമാരുടെ തല്ലുവാങ്ങി ഗുർണൂർ ബ്രാർ; തകർന്നത് 51 വർഷം പഴക്കമുള്ള റെക്കോർഡ്!

Football
  •  9 days ago
No Image

'പൊതിച്ചോറ് വിതരണത്തിന് സർക്കാർ എതിരല്ല, എതിർപ്പ് സ്ഥലം കൈയേറ്റത്തിന്': വിശദീകരണവുമായി ആരോഗ്യമന്ത്രി

Kerala
  •  9 days ago
No Image

യുഎഇയിൽ എയർ ടാക്സികളും ഡ്രോണുകളും പറത്താൻ പുതിയ നിയമം; റേഡിയോ ഫ്രീക്വൻസി ചട്ടങ്ങൾ പുതുക്കി ടിഡിആർഎ

uae
  •  9 days ago
No Image

വെറും ചീത്തവിളി 'അശ്ലീല' കുറ്റകൃത്യമാകില്ല; നിർണായക വിധിയുമായി സുപ്രിംകോടതി

National
  •  9 days ago
No Image

അർജന്റീനയും സ്പെയിനും കളിക്കളത്തിൽ കീരിട പോര്; പക്ഷേ വാണിജ്യ ലോകകപ്പിൽ 'മുത്തമിട്ട്' ഇന്ത്യ!

Football
  •  9 days ago
No Image

മേഖലയെ കൂടുതൽ അശാന്തിയിലേക്ക് തള്ളിയിടരുത്; ഗൾഫ് പ്രതിസന്ധിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎഇ

uae
  •  9 days ago
No Image

ലോർഡ്സിൽ ചരിത്രം കുറിച്ച് ഡക്കറ്റും ബെഥേലും; ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ട്

Football
  •  9 days ago
No Image

തലസ്ഥാനത്ത് വൻ ഹണിട്രാപ്പ്: വ്യവസായിയിൽ നിന്ന് അഞ്ച് കോടിയും സ്വത്തുക്കളും തട്ടിയെടുത്തു; യുവതിയടക്കം നാല് പേർക്കെതിരെ കേസ്

Kerala
  •  9 days ago
No Image

‘ലിയോ നാളെ ഉറപ്പായും ഗോൾ നേടും, എന്റെ റെക്കോർഡ് അവൻ തകർക്കും’; ഫൈനലിന് മുന്നേ മെസ്സിയെക്കുറിച്ച് എംബാപ്പെയുടെ പ്രവചനം

Football
  •  9 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  9 days ago