HOME
DETAILS

പെരിയ കേന്ദ്രസര്‍വകലാശാല: സമരം 42 ദിനം പിന്നിട്ടു; അഞ്ചിനു സര്‍വകലാശാലയിലേക്കു മാര്‍ച്ച്

  
backup
December 23, 2016 | 4:12 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be

 

പെരിയ: കേന്ദ്രസര്‍വകലാശാലക്കു മുന്നില്‍ പെരിയ മാളോത്തുംപാറ കോളനിവാസികള്‍ നടത്തി വരുന്ന പട്ടിണി സമരം 42 ദിനം പിന്നിട്ടു. സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ ജനുവരി അഞ്ചിനു സര്‍വകലാശാലയിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ചിന്റെ പ്രചരണാര്‍ഥം കോളനിയില്‍ ഊരുകൂട്ടം, വാര്‍ഡ് തലത്തില്‍ പൊതുയോഗം എന്നിവ സംഘടിപ്പിക്കും.
കേന്ദ്ര സര്‍വകലാശാലക്കു വേണ്ടി തങ്ങളുടെ കിടപ്പാടം ഉള്‍പ്പെടെയുള്ള സ്ഥലം വിട്ടു നല്‍കുമ്പോള്‍ പകരം സ്ഥലവും വീടും കുടുംബത്തിലെ ഒരാള്‍ക്കു ജോലിയുമെന്ന വാഗ്ദാനം അധികൃതര്‍ പാലിക്കാത്തതിനെ തുടര്‍ന്നാണു കോളനിവാസികള്‍ സര്‍വകലാശാല ആസ്ഥാനത്തിനു മുന്നില്‍ പട്ടിണി സമരം നടത്തുന്നത്.
ആദ്യ ഘട്ടത്തില്‍ രണ്ടു വീതം ചെറുപ്പക്കാരാണു സമരം കിടന്നതെങ്കിലും 25 ദിവസം പിന്നിട്ടതോടെ പട്ടിണി സമരം കോളനിയിലെ സ്ത്രീകള്‍ ഏറ്റെടുക്കുകയായിരുന്നു. സമരത്തിന്റെ ഭാഗമായി ദേശീയപാത ഉപരോധിക്കല്‍ സമരം ഉള്‍പ്പെടെ സമിതി നടത്തിയിരുന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ സമരത്തിനു ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ സമരപ്പന്തലിലെത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  4 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  4 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  4 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  4 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  4 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  4 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  4 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  4 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  4 days ago