HOME
DETAILS

മാപ്പിളകലാ അക്കാദമി ജില്ലാ സമ്മേളനത്തിന് പ്രൗഢസമാപ്തി

  
backup
December 26 2016 | 22:12 PM

%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b4%95%e0%b4%b2%e0%b4%be-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d

 

കുറ്റ്യാടി: 'മാനവികതക്ക് ഒരു ഇശല്‍ സ്പര്‍ശം' പ്രമേയത്തില്‍ രണ്ടുദിവസങ്ങളിലായി കുറ്റ്യാടി കൃഷ്ണദാസ് നഗറില്‍ നടന്ന മാപ്പിളകലാ അക്കാദമി ജില്ലാ സമ്മേളനം സമാപിച്ചു. വ്യാപാരഭവന്‍ ഓഡിറ്റോറിയത്തിലും ഐഡിയല്‍ പബ്ലിക് സ്‌കൂളിലുമായി നടന്ന പരിപാടികളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് കലാ ആസ്വാദകരുടെ സാന്നിധ്യമുണ്ടായിരുന്നു.
രണ്ടാം ദിവസം രാവിലെ നടന്ന പ്രതിനിധി സംഗമം അക്കാദമി സംസ്ഥാന സെക്രട്ടറി ഫസല്‍ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സൂപ്പി തിരുവള്ളൂര്‍ അധ്യക്ഷനായി. കണ്‍വീനര്‍ പി കെ നസീമാ ഫാറൂഖ് സ്വാഗതം പറഞ്ഞു. 'മാപ്പിള പാട്ടിന്റെ വര്‍ത്തമാനം' വിഷയത്തില്‍ മാപ്പിളകലാ ഗവേഷകന്‍ കെ. അബൂബക്കറും 'വിധി നിര്‍ണയം ഒരു ലഘുപരിചയം' വിഷയത്തില്‍ സി.കെ തോട്ടക്കുനിയും ക്ലാസുകള്‍ നയിച്ചു.
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, കെ. മൊയ്തു മാസ്റ്റര്‍, സി. അബ്ദുസ്സമദ്, ജഅ്ഫര്‍ വാണിമേല്‍, മണ്ടോടി ബഷീര്‍ മാസ്റ്റര്‍, പി.വി അമ്മദ് മാസ്റ്റര്‍, സി.കെ നാസര്‍, ഫൈസല്‍ രാമത്ത്, അസ്‌ലം കളത്തില്‍ പ്രസംഗിച്ചു.
വൈകിട്ട് നടന്ന കുടുംബ സദസ് ഇ.കെ വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അക്കാദമി ജില്ലാ പ്രസിഡന്റ് എം.കെ അഷ്‌റഫ് വാണിമേല്‍ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി നൗഷാദ് വടകര സ്വാഗതം പറഞ്ഞു. മാപ്പിളകലാ സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന അബ്ദുറഹ്മാന്‍ കോട്ടക്കല്‍, മൊയ്തു മാസ്റ്റര്‍ വാണിമേല്‍, എം.എച്ച് വള്ളുവങ്ങാട്, കുഞ്ഞിരാമന്‍ ഗുരുക്കള്‍ ചേരാപുരം, എം.എ റഹീം മൗലവി ഹമീദ് ശര്‍വാനി, അലി കണ്ണോത്ത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാതല മാപ്പിളപ്പാട്ട് മത്സരത്തില്‍ വിജയികളായവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.
അക്കാദമി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ആരിഫ് കാപ്പില്‍, അഹമ്മദ് പുന്നക്കല്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി മുഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ നവാസ്, ട്രഷറര്‍ പി.പി റഷീദ്, ശ്രീജേഷ് ഊരത്ത്, ഇ സിദ്ദീഖ് മാസ്റ്റര്‍, വി.ടി.കെ മുഹമ്മദ്, സുബൈര്‍ ചേലക്കാട്, ഇ. മുഹമ്മദ് ബഷീര്‍, പി.കെ ഹമീദ് തളീക്കര, ഇ.എ റഹ്മാന്‍, കളത്തില്‍ അബ്ദുല്ല, വി.പി മൊയ്തു, ബഷീര്‍ പുറക്കാട്, പി.സി നൗഷാദ് പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന ഇശല്‍ വിരുന്നിന് സല്‍മാന്‍ വടകര, വൈകാശ് മേപ്പയ്യൂര്‍, അര്‍ശിന നാദാപുരം നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  19 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  19 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  19 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  19 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  19 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  19 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  19 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഹിസ്ബുല്ലയുടെ മിസൈൽ വർഷം; 340 മിസൈലുകൾ, എങ്ങും അപായ സൈറണുകൾ, ടെൽ അവീവിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്

International
  •  19 days ago
No Image

 141 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കുടി നിര്‍മാണം പൂര്‍ത്തിയാക്കി ദുബൈ

uae
  •  19 days ago