HOME
DETAILS

കുട്ടിമാക്കൂല്‍ സംഭവം; എ.എന്‍ ഷംസീറിനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി

  
backup
December 27, 2016 | 7:00 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b5%e0%b4%82-%e0%b4%8e

തലശ്ശേരി: തലശ്ശേരി കുട്ടിമാക്കൂലിലെ ദലിത് കുടുംബത്തെ ആക്രമിച്ചുവെന്ന കേസില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇന്നലെ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷന്‍ മുന്‍പാകെയുള്ള സിറ്റിങ്ങിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാക്കിയത്. എന്നാല്‍ നേരത്തെ നടത്തിയ അന്വേഷണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ഷംസീറിനെ പൊടുന്നനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നു പരാതിക്കാരന്‍ പറഞ്ഞു. കേസ് ഫെബ്രുവരി 14നു വീണ്ടും കമ്മിഷന്‍ പരിഗണിക്കും.
ജില്ലാ പൊലിസ് ചീഫിനോടു നേരിട്ടു ഹാജരായി കേസ് നടപടികള്‍ വിശദീകരിക്കണമെന്നു കമ്മിഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ അദ്ദേഹം ഹാജരാകാത്തതും കമ്മിഷന്റെ വിമര്‍ശനത്തിന് ഇടയാക്കി. നിലവില്‍ അന്വേഷണം നടത്തുന്ന ഡിവൈ.എസ്.പി പ്രിന്‍സ് ഏബ്രഹാം പ്രതിപട്ടികയില്‍ നിന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എയെ ഒഴിവാക്കുകയായിരുന്നു. ഈ പരാതിയില്‍ പ്രതിചേര്‍ക്കാന്‍ മാത്രം എം.എല്‍.എയ്‌ക്കെതിരേ തെളിവില്ലെന്നും കേസ് നിലനില്‍ക്കില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ എസ്.പി ഹാജരായി വിശദീകരണം നല്‍കണമെന്നു കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് വിജയകുമാര്‍ ഉത്തരവിട്ടു.
പ്രതികളായ എ.എന്‍ ഷംസീര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ എന്നിവരോടും കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇരുവരും കമ്മിഷന്‍ മുന്‍പാകെ എഴുതി തയാറാക്കിയ മറുപടി സമര്‍പ്പിച്ചു. എം.എല്‍.എയെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി ന്യായീകരിക്കാനാവില്ലെന്നും ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും പരാതിക്കാരുടെ അഭിഭാഷകന്‍ ഷാഹുല്‍ ഹമീദ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  5 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  5 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  5 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  5 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  5 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  5 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  5 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  5 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  5 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  5 days ago