അപരിചിതരെ ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ചു
നെട്ടൂര്‍: രാത്രി വീട്ടുപടിക്കല്‍ സംശയാസ്പദമായ രീതിയില്‍ നില്‍ക്കുന്നത് കണ്ടതിനെ ചോദ്യം ചെയ്ത യുവാവിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി മര്‍ദിച്ചതായി പരാതി. കഴിഞ്ഞ ദിവസംരാത്രിയിലാണ് സംഭവം. തെട്ടടുത്തുള്ള വിവാഹ വീട്ടില്‍ പോകുന്നതിനായി യുവാവ് വീട്ടുപടിക്കല്‍ എത്തിയപ്പോള്‍ രണ്ടു ചെറുപ്പക്കാര്‍ ഗേറ്റിനു മുന്‍വശം നില്‍ക്കുന്നത് കണ്ടിരുന്നു. യുവാവ് തിരിച്ചു വരുമ്പോഴും ഇക്കൂട്ടര്‍ അവിടെത്തന്നെ നില്‍ക്കുന്നതില്‍ സംശയം തോന്നി ചോദ്യം ചെയ്തതിനാണ് അല്‍പസമയം കഴിഞ്ഞു വീട്ടില്‍ നിന്നും വിളിച്ചിറക്കി മൂവര്‍ സംഘം യുവാവിനെ ആക്രമിച്ചത്.നെട്ടൂര്‍ വടക്കുംതല ജോസിയുടെ മകന്‍ അമല്‍ (27) ആണ് പരുക്കേറ്റ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. യുവാവിനെ മര്‍ദിക്കുന്ന ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാരും പരിസരവാസികളുമാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. പനങ്ങാട് പൊലിസില്‍പരാതി നല്‍കി. ഒരിടവേളയ്ക്ക് ശേഷം നെട്ടൂരില്‍ വീണ്ടും ഗുണ്ടാ ആക്രമണങ്ങള്‍ നിത്യസംഭവമാവുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."