വിഴിഞ്ഞം പുനരധിവാസ പാക്കേജ് തൊഴിലാളികള്‍ തുറമുഖ കമ്പനിയുടെ ഓഫിസ് ഉപരോധിച്ചു
കോവളം: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടപ്പെട്ട ചിപ്പി തൊഴിലാളികളുടെ പുനരധിവാസ പാക്കേജ് നടപ്പാക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിഴിഞ്ഞം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ള തൊഴിലാളികള്‍ തുറമുഖ കമ്പനിയായ വിസിലിന്റെ തൈക്കാടുള്ള ഓഫിസ് ഉപരോധിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ തൊഴിലാളികള്‍ നടത്തിയ ഉപരോധ സമരത്തെ തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ നഷ്ടപരിഹാര പാക്കേജ് വിതരണം ചെയ്യാമെന്ന് വിസില്‍ അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഇത് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ രാവിലെ പത്തു മണിയോടെ സ്ത്രീകളടക്കമുള്ള ഇരുന്നൂറോളം തൊഴിലാളികള്‍ വിസിലിന്റെ ഓഫിസ് ഉപരോധിച്ചത്.
കോവളം എം.എല്‍.എ. എം. വിന്‍സെന്റ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പന്ത്രണ്ടരയോടെ സ്ഥലത്ത് എത്തിയ എ.ഡി.എമ്മിന്റെയും എം .വിന്‍സെന്റ് എം.എല്‍. എ യുടെയും സാനിധ്യത്തില്‍ വിസില്‍ എം.ഡി ജയകുമാര്‍ തുറമുഖ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും 45 ദിവസത്തിനുള്ളില്‍ പരിഹരിക്കാമെന്നു രേഖാമൂലം ഉറപ്പു നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ച് തൊഴിലാളികള്‍ പിരിഞ്ഞുപോയത്.
കോണ്‍ഗ്രസ് വിഴിഞ്ഞം മണ്ഡലം പ്രസിഡന്റ് മുജീബ് റഹുമാന്‍, ഡ.സി.സി.ഭാരവാഹികളായ കെ.വി.അഭിലാഷ്. സഞ്ജയ്, ആറ്റിപ്ര അനില്‍, നഗരസഭ കൌണ്‍സിലര്‍ സി.ഓമന, ബ്ളോക്ക പഞ്ചായത്തംഗം ചൊവ്വര രാജന്, സിദ്ദീഖ്,അനില്‍കുമാര്‍,ജ്ഞാന ശിഖാമണി, വിവേകാനന്ദന്, പപ്പു, അജിത്ത്, പ്രദീപ്കുമാര്‍,ചൊവ്വര കുട്ടന് തുടങ്ങിയവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്കി.
തമ്പാനൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ പൊലിസ്
സംഘവും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."