HOME
DETAILS
MAL
ചൈനീസ് ഭാഷാശാസ്ത്രജ്ഞന്‍ ഷോ യുഗാങ് അന്തരിച്ചു
backup
January 14 2017 | 22:01 PM
ബെയ്ജിങ്: ചൈനീസ് ഭാഷാശാസ്ത്രജ്ഞന്‍ ഷോ യുഗാങ്(111) അന്തരിച്ചു. ചൈനീസ് ഭാഷയെ ചിത്രലിപിയില്‍ നിന്ന് അക്ഷരങ്ങളിലേക്ക് പരിവര്‍ത്തിപ്പിച്ചത് ഷോ ആയിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു ഇതിനായുള്ള മൂന്നു വര്‍ഷത്തെ പ്രയത്നം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയത്.
ചൈനയില്‍ സാക്ഷരത വര്‍ധിപ്പിക്കുന്നതില്‍ ഇത് നിര്‍ണായക പങ്കുവഹിച്ചിരുന്നു. 1906ല്‍ ക്വിങ് രാജവംശകാലത്തായിരുന്നു ജന നം. പില്ക്കാലത്ത് ഷോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കടുത്ത വിമര്ശനയി മാറിയെന്നത് മറ്റൊരു വസ്തുത. 111ാം ജന്മദിനത്തിന് പിറ്റേ ദിവസമായ ഇന്നലെ ബെയ്ജിങിലായിരുന്നു അന്ത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."