ലോ അക്കാദമി: പരാതികള്‍ ഗൗരവമുള്ളതെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി
തിരുവനന്തപുരം: ലോ അക്കാദമിയുമായി ബന്ധപ്പെട്ട പരാതികള്‍ ഗൗരവമുള്ളതാണന്ന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ പ്രാഥമിക വിലയിരുത്തല്‍. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ഉയര്‍ന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി വ്യക്തമാക്കി. മൂന്ന് ദിവസമായി സമിതി കോളജില്‍ നടത്തിയ തെളിവെടുപ്പില്‍ നിന്നാണ് ഈ നിഗമനത്തില്‍ എത്തിയത്.
ഇന്റേണല്‍ മാര്‍ക്കിനെക്കുറിച്ചും ഹാജറിനെ കുറിച്ചുമുള്ള പരാതികളില്‍ കഴമ്പുണ്ടെന്ന് ഉപസമിതി വ്യക്തമാക്കി. രേഖകളില്‍ പരിശോധന തുടരുകയാണെന്നും അന്തിമ റിപ്പോര്‍ട്ട് നാളെ തയാറാക്കുമെന്നും ഉപസമിതി വ്യക്തമാക്കി.
മറ്റന്നാള്‍ ചേരുന്ന നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഉപസമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ തീരുമാനം കൈക്കൊള്ളും.അതേസമയം ലോ അക്കാദമിക്ക് മുന്‍പില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന അനിശ്ചിതകാല സമരം പതിനാറാം ദിവസത്തിലേക്ക് കടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."