HOME
DETAILS

രാഷ്ട്രീയത്തില്‍ ഏറ്റവും ആദരവ് തോന്നിയത് നായനാരോട്: കെ.എം മാണി

  
backup
January 30 2017 | 01:01 AM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81






കോട്ടയം: രാഷ്ട്രീയത്തില്‍ തനിക്ക് ഏറ്റവും ആദരവ് തോന്നിയത്  ഇ.കെ നായനാരോടായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി.  നായനാരുടെ നര്‍മ്മം കലര്‍ന്ന സംഭാഷണ രീതിയും ജനങ്ങളെ ആകര്‍ഷിക്കുന്ന ശൈലിയുമാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്ന് മാണി വ്യക്തമാക്കി.  
മാണിയുടെ 84ാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ആയിരം  അഗതിസംരക്ഷണകേന്ദ്രങ്ങളില്‍ കാരുണ്യദിനം ആചരിച്ചതിന്റെ ഭാഗമായി കോട്ടയം ആര്‍പ്പൂക്കരയിലെ നവജീവന്‍ ട്രസ്റ്റില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയും പ്രായമായിട്ടും വിരമിക്കാത്തതെന്തെന്ന് പലരും ചോദിക്കാറുണ്ട്. എന്നാല്‍ രാഷ്ട്രീയത്തില്‍ വിരമിക്കല്‍ ഇല്ല. പൊതുസേവനമാണ് രാഷ്ട്രീയം. ജീവിതാവസാനം വരെ രാഷ്ട്രീയത്തില്‍ സജീവമായി നിലനില്‍ക്കണമെന്നാണ് ആഗ്രഹം. തനിക്ക് ലഭിച്ച പദവികളില്‍ കളങ്കമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതായും മാണി പറഞ്ഞു. വര്‍ഷത്തില്‍ ഒരു ദിവസം കാരുണ്യദിനമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.  ഇത് വലിയ സാമൂഹ്യമുന്നേറ്റം സൃഷ്ടിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജനലക്ഷങ്ങള്‍ക്കു പ്രയോജനം നല്‍കിയ കാരുണ്യ പദ്ധതിയായിരുന്നു തന്റെ ജിവീതയാത്രയിലെ ഏറ്റവും വലിയ സാഫല്യമായി തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
നവജീവന്‍ ട്രസ്റ്റിലെ അന്തേവാസികള്‍ക്കൊപ്പം കേക്ക് മുറിച്ചും അവര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചുമായിരുന്നു  മാണിയുടെപിറന്നാള്‍ ആഘോഷം.   
ഭാര്യ കുട്ടിയമ്മ,  മകന്‍ ജോസ് കെ.മാണി എംപി,  മറ്റു കുടുംബാംഗങ്ങള്‍,  നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.യു തോമസ്,  തോമസ് ചാഴിക്കാടന്‍, എം.ജി സര്‍വകലാശാല വി.സി ഡോ.ബാബു സെബാസ്റ്റ്യന്‍  പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago