HOME
DETAILS
MAL
ഫെബ്രുവരി ഏഴിന് സംസ്ഥാനത്തു ചരക്കു വാഹന പണിമുടക്ക്
backup
January 30 2017 | 01:01 AM
പാലക്കാട്: മോട്ടോര്‍ വാഹന വ്യവസായ രംഗത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഹരിത ട്രൈബ്യൂനലും നടപ്പാക്കുന്ന അപ്രായോഗിക നിയമങ്ങള്‍ക്കെതിരേ ഫെബ്രുവരി ഏഴിന് സംസ്ഥാനത്തു ചരക്കുവാഹന പണിമുടക്ക്. തുടര്‍ച്ചയായ പ്രക്ഷോഭ പരിപാടികള്‍ക്കു മുന്നോടിയായാണ് സൂചനാ പണിമുടക്കെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. 15 വര്‍ഷത്തെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കുക, വിവിധ ഫീസുകള്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ച ഉത്തരവ് പിന്‍വലിക്കുക, സംസ്ഥാനത്തെ സേവന നികുതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കെന്ന് ഫെഡറേഷന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."