പള്‍സ് പോളിയോ: 20. 84 ലക്ഷം കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്കി
തിരുവനന്തപുരം: പള്‍സ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച അഞ്ച് വയസില്‍ താഴെയുള്ള 20. 84 ലക്ഷം കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്കി. 26,161,63 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്കാന് ലക്ഷ്യമിട്ടത്. എണ്‍പത് ശതമാനം കുട്ടികള്‍ക്ക് ആദ്യ ദിനം തന്നെ മരുന്ന് നല്‍കാനായത് നേട്ടമാണെന്ന് ആരോഗ്യ ഡയറക്ടര്‍ ആര് രമേശ് അറിയിച്ചു. 21371 വാക്സിനേഷന് ബൂത്തുകള്‍ പ്രവര്‍ത്തിച്ചു.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഭവനസന്ദര്‍ശനം നടത്തി ബാക്കി കുട്ടികള്‍ക്ക് മരുന്ന് നല്‍കും.
പള്‍സ് പോളിയോ ഇമ്യൂണൈസേഷന്റെ സംസ്ഥാന തല ഉദ്ഘാടനം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു. വി എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, കെ ശ്രീകുമാര്‍, ഡോ. എസ് ഉഷാകുമാരി, ഡോ. കെ വേണുഗോപാലന്‍, ഡോ. വി ജി പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."