സ്പോണ്‍സറുടെ പിടിവാശി: അഭയ കേന്ദ്രത്തില്‍ കഴിഞ്ഞ കര്‍ണാടക സ്വദേശിനി നാട്ടിലേക്ക് മടങ്ങി
ദമ്മാം: സ്പോണ്‍സറുടെ പിടിവാശി കാരണം നാലുമാസത്തോളം ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ കഴിയേണ്ടണ്ടിവന്ന കര്‍ണാടക സ്വദേശിനി മാല ജീവരാജ് നാട്ടിലേക്ക് മടങ്ങി.
സാമൂഹിക പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും ഇടപെടലിനെ തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയാണ് നാട്ടിലേക്ക് മടങ്ങിയത്. എട്ടു മാസം മുന്‍പാണ് ഇവര്‍ സഊദിയിലെത്തിയത്. വീട്ടുജോലിക്കാരിയായ യുവതി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് അടുത്തുള്ള പൊലിസ് സ്റ്റേഷനിലെത്തി പരാതി പറയുകയായിരുന്നു. തുടര്‍ന്ന് സഊദി പൊലിസാണ് ഇവരെ അഭയ കേന്ദ്രത്തില്‍ എത്തിച്ചത്.
മാലയുടെ സ്പോണ്സറുമായി സാമൂഹികപ്രവര്‍ത്തകര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടണ്ടാകാത്തതിനാലാണ് അഭയകേന്ദ്രത്തിലെ താമസം നാലു മാസത്തോളം നീണ്ടത്. വനിതാ അഭയകേന്ദ്രത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലും ഫലം കണ്ടില്ല. ഒടുവില്‍ നഷ്ടപരിഹാരം നല്‍കാതെ ഫൈനല്‍ എക്സിറ്റ് നല്‍കാമെന്നും മൂന്നു മാസത്തെ ശമ്പള കുടിശിക നല്‍കാമെന്നും സ്പോണ്സര് സമ്മതിക്കുകയായിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി തന്നെ സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞാണ് അവര്‍ നാട്ടിലേക്ക് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."