സയ്യിദ് മോദി ഗ്രാന്‍ പ്രി ഗോള്‍ഡ് ബാഡ്മിന്റണ്‍: സിന്ധുവിനും സമീര്‍ വര്‍മയ്ക്കും കിരീടം മിക്‌സ്ഡ് ഡബിള്‍സില്‍ പ്രണാവ്- സിക്കി റെഡ്ഡി സഖ്യം ചാംപ്യന്‍മാര്‍
ലക്‌നോ: സയ്യിദ് മോദി ഗ്രാന്‍ പ്രി ഗോള്‍ഡ് ബാഡ്മിന്റണ്‍ പുരുഷ, വനിത സിംഗിള്‍സ് കിരീടങ്ങള്‍ ഇന്ത്യയുടെ പി.വി സിന്ധുവിനും സമീര്‍ വര്‍മയ്ക്കും. ടൂര്‍ണമെന്റിലെ അഞ്ചിനങ്ങളില്‍ മൂന്നിലും ഇന്ത്യക്കാണു കിരീടം. മിക്‌സ്ഡ് ഡബിള്‍സിലാണു ഇന്ത്യയുടെ മറ്റൊരു കിരീട നേട്ടം. പ്രണാവ് ജെറി ചോപ്ര- സിക്കി റെഡ്ഡി എന്നിവരടങ്ങിയ സഖ്യമാണ് ചാംപ്യന്‍മാരായത്.
വനിതാ സിംഗിള്‍സ് ഫൈനലില്‍ സിന്ധു ഇന്തോനേഷ്യന്‍ താരം ഗ്രിഗോറിയ മരിസ്‌കയെയാണു വീഴ്ത്തിയത്. 21-13, 21-4 എന്ന സ്‌കോറിനു അനായാസമായിരുന്നു സിന്ധുവിന്റെ വിജയം. സിന്ധുവിന്റെ കന്നി സയ്യിദ് മോദി കിരീടമാണിത്.
ഹോങ്കോങ് സൂപ്പര്‍ സീരീസ് കിരീടം സ്വന്തമാക്കിയ ഇന്ത്യയുടെ തന്നെ ബി സായി പ്രണീതിനെയാണ് സമീര്‍ വീഴ്ത്തിയത്. സ്‌കോര്‍: 21-19, 21-16.
പ്രണാവും സിക്കിയുമടങ്ങിയ മിക്‌സ്ഡ് ഡബിള്‍സ് സഖ്യം ഇന്ത്യയുടെ തന്നെ അശ്വിനി പൊന്നപ്പ- സുമീത് റെഡ്ഡി സഖ്യത്തെയാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 22-20, 21-10.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."