HOME
DETAILS

പുല്‍വാമ നമ്മെ പഠിപ്പിക്കുന്നത്

  
backup
January 06 2018 | 22:01 PM

pulvama-nanma-padippikkunnath

പുതുവര്‍ഷപ്പുലരിയില്‍ ഇന്ത്യന്‍ജനത പത്രത്താളുകളില്‍ ഞെട്ടലോടെ വായിച്ച വാര്‍ത്ത കശ്മിരിലെ പുല്‍വാമയിലെ സി.ആര്‍.പി.എഫ് ക്യാംപിനു നേരേ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചുസൈനികര്‍ കൊല്ലപ്പെട്ടുവെന്നതാണ്. നോട്ടുനിരോധനത്തിനു ശേഷം കശ്മിരിലെ ഭീകരപ്രവര്‍ത്തനം ഗണ്യമായി കുറഞ്ഞെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും കശ്മിരില്‍ വൈകാതെ സമ്പൂര്‍ണസമാധാനം കൊണ്ടുവരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഖ്യാപിച്ച് ഏറെ ദിവസങ്ങള്‍ കഴിയും മുമ്പാണ് ഇതു സംഭവിച്ചിരിക്കുന്നത്.
'ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അതിവിടെയാണെ'ന്നു മുഗള്‍ചക്രവര്‍ത്തി മുതല്‍ പലരെക്കൊണ്ടും അത്ഭുതത്തോടെ പറയിച്ച ഇന്ത്യയുടെ സ്വപ്നഭൂമിയിലാണ് ഈ പുതുവര്‍ഷത്തലേന്നും ചോരപ്പുഴയൊഴുകിയിരിക്കുന്നത്. കശ്മിരില്‍ സമീപഭാവിയിലൊന്നും സമാധാനത്തിന്റെ വെള്ളരിപ്രാവു പറക്കില്ലെന്ന നിരാശജനിപ്പിക്കുന്ന യാഥാര്‍ഥ്യത്തിന്റെ സൂചനയാണ് പുല്‍വാമയിലെ ഭീകരാക്രമണം. അത്, തീര്‍ച്ചയായും സമാധാനകാംക്ഷികളെ ഞെട്ടിക്കുക തന്നെ ചെയ്യും.


പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ശരിക്കും ഞെട്ടിപ്പിക്കേണ്ട വശം എത്ര ഇന്ത്യക്കാര്‍ തിരിച്ചറിഞ്ഞുവെന്നതില്‍ സംശയമുണ്ട്. പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച വാര്‍ത്തയ്ക്കുള്ളിലെ ചില വരികള്‍ സസൂക്ഷ്മം വായിച്ചാലേ അതു മനസ്സിലാക്കാന്‍ കഴിയൂ. പത്രവാര്‍ത്തകളില്‍ മറഞ്ഞുകിടക്കുന്ന ആ വരികളാണ് ഇവിടെ ഉദ്ധരിക്കാന്‍ പോകുന്നത്. ആ വരികള്‍ ഇന്ത്യന്‍ ഭരണകൂടത്തിലും രാജ്യരക്ഷാസംവിധാന മേധാവികളിലും ഉണ്ടാക്കേണ്ട വീണ്ടുവിചാരത്തെക്കുറിച്ചാണ് ഇവിടെ പറയാനുദ്ദേശിക്കുന്നത്.


'ഗ്രനേഡുകളും റോക്കറ്റ് ലോഞ്ചറുകളും ഓട്ടോമാറ്റിക് തോക്കുകളുമായി തീവ്രവാദികള്‍ ക്യാംപിനകത്ത് ഒളിഞ്ഞിരിക്കുകയായിരുന്നു.' എന്നാണ് വാര്‍ത്തയ്ക്കിടയില്‍ കാണാന്‍ കഴിഞ്ഞ ഒരു വരി.
എന്താണിതിനര്‍ഥം. റോക്കറ്റ് ലോഞ്ചറും യന്ത്രത്തോക്കുകളും കൈവെള്ളയില്‍ ഒളിപ്പിച്ചു കടത്താവുന്നവയല്ല. തീവ്രവാദികള്‍ കടന്നുചെന്ന് ആക്രമണം നടത്തിയിരിക്കുന്നതു സാധാരണക്കാര്‍ താമസിക്കുന്ന കുഗ്രാമത്തിലുമല്ല. ഇരുപത്തിനാലു മണിക്കൂറും എല്ലാ സുരക്ഷാസംവിധാനങ്ങളും ഉണ്ടായിരിക്കേണ്ട സി.ആര്‍.പി.എഫ് ക്യാംപാണ് ആക്രമിക്കപ്പെട്ടത്.
വാര്‍ത്തയില്‍ പറഞ്ഞതനുസരിച്ചു മൂന്നു ഭീകരര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ പിടിയിലാവുകയും ചെയ്തിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഏറ്റവും ചുരുങ്ങിയത് അഞ്ചുഭീകരര്‍ സൈനികക്യാംപില്‍ ഒളിഞ്ഞുകയറിയിട്ടുണ്ടാകണം. പതിനാലു മണിക്കൂര്‍ നേരത്തെ കടുത്ത പോരാട്ടത്തിനൊടുവിലാണു ഭീകരരെ അമര്‍ച്ചചെയ്യാന്‍ കഴിഞ്ഞത്.
അത്രനേരം പോരാടാനുള്ള ആയുധങ്ങളുമായി അഞ്ചോ അതിലേറെയോ ഭീകരര്‍ സദാസമയവും കാവലുള്ള സി.ആര്‍.പി.എഫ് ക്യാംപില്‍ കയറി ഒരു കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരുന്നുവെന്നതിന്റെ അര്‍ഥമെന്താണ്. അത്രയും ദുര്‍ബലമാണു കശ്മിരിനും കശ്മിരികള്‍ക്കും സുരക്ഷ ഉറപ്പുവരുത്തേണ്ട സി.ആര്‍.പി.എഫ് ക്യാംപിലെ സുരക്ഷ എന്നുതന്നെയല്ലേ.
ഓര്‍ക്കാപ്പുറത്തുണ്ടാകുന്ന ഭീകരാക്രമണം മുന്‍കൂട്ടിയറിഞ്ഞു തടയാന്‍ കഴിയുമോയെന്ന ന്യായീകരണം ഇവിടെ പ്രതീക്ഷിക്കാം. അങ്ങനെ സമാധാനപ്പെടാന്‍ ഒരുങ്ങിയിരിക്കുമ്പോഴാണ് വാര്‍ത്തയ്ക്കുള്ളിലെ മറ്റൊരു വരി കണ്ണില്‍ തറയ്ക്കുന്നത്. 'സി.ആര്‍.പി.എഫ് ക്യാംപിനുനേരേ ആക്രമണം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നുവെന്ന് സംസ്ഥാന പൊലിസ് മേധാവി പറഞ്ഞു' എന്നതാണ് ആ വരി.


ആക്രമണം ഓര്‍ക്കാപ്പുറത്തായിരുന്നില്ലെന്നു വ്യക്തം. ഊഹാപോഹമോ കേട്ടുകേള്‍വിയോ അല്ല, രഹസ്യാന്വേഷണ പൊലിസിന്റെ റിപ്പോര്‍ട്ടാണ്. ഭീകരരുടെ ലക്ഷ്യം സി.ആര്‍.പി.എഫ് ക്യാംപാണെന്ന് അതില്‍ കൃത്യമായി പറഞ്ഞിരിക്കുന്നു. എന്നിട്ടും മുന്‍കരുതല്‍ കൈക്കൊണ്ടില്ല. ഇതിനെ വീഴ്ചയെന്നോ അറിഞ്ഞുകൊണ്ടു സൈനികരെ കൊലയ്ക്കു കൊടുക്കലെന്നോ വിശേഷിപ്പിക്കേണ്ടത്.
തങ്ങള്‍ക്കു തിരിച്ചടി നേരിടുമ്പോഴെല്ലാം സമയം പാഴാക്കാതെ കടന്നാക്രമിക്കുന്നവരാണു കശ്മിര്‍ തീവ്രവാദികളെന്നു നമുക്ക് അനുഭവത്തില്‍നിന്നറിയാം. ബുര്‍ഹാന്‍ വാനിയെ വധിക്കുകയും അതിനെതിരേയുണ്ടായ പ്രക്ഷോഭത്തെ അതിനിശിതമായി അടിച്ചൊതുക്കുകയും ചെയ്തതിനു പിന്നാലെയാണു കഴിഞ്ഞ ഓഗസ്റ്റില്‍ പൊലിസ് ക്യാംപിനുനേരേ ഭീകരാക്രമണമുണ്ടായത്.
പന്ത്രണ്ടു മണിക്കൂര്‍ നേരത്തെ പോരാട്ടത്തിനൊടുവില്‍ സൈന്യത്തിന് മൂന്നു ഭീകരരെ വധിക്കാനായെങ്കിലും നഷ്ടപ്പെട്ടത് എട്ടു സുരക്ഷാഭടന്മാരുടെ ജീവനാണ്.
2017 ഡിസംബര്‍ അവസാന ആഴ്ചയിലാണ് ജെയ് ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ പോരാട്ടങ്ങളുടെ ആസൂത്രകനായ നൂര്‍ മുഹമ്മദ് വധിക്കപ്പെട്ടത്. അതിനു തൊട്ടുപിന്നാലെ ഭീകരപ്രസ്ഥാനത്തിന്റെ വെല്ലുവിളി വരുന്നു, നൂര്‍മുഹമ്മദിന്റെ ചോരയ്ക്കു പകരം ചോദിക്കുമെന്ന്.


അതൊരു വീരവാദമായി മാത്രം തള്ളുകയായിരുന്നോ നമ്മുടെ സുരക്ഷാസംവിധാനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നവര്‍. നാലുദിവസം കൊണ്ടാണു സൈനിക ക്യാംപില്‍ കടന്ന് അവര്‍ തിരിച്ചടിച്ചിരിക്കുന്നത്. രാജ്യത്തിനു നാണക്കേടുണ്ടാക്കുന്ന സുരക്ഷാവീഴ്ചയാണിവിടെ സംഭവിച്ചിരിക്കുന്നത്.
ഈ കുറിപ്പ് അവസാനിപ്പിക്കുംമുമ്പ് അങ്ങേയറ്റം ഞെട്ടലുളവാക്കേണ്ട മറ്റൊരു വാര്‍ത്താശകലം കൂടി എഴുതിച്ചേര്‍ക്കട്ടെ. അതിങ്ങനെയാണ്: 'കശ്മിരിന്റെ ചരിത്രത്തില്‍ ആദ്യമായാണു തദ്ദേശവാസികള്‍ ഇത്രയും ഭീകരമായ ആക്രമണം നടത്തുന്നത്.' എന്നുവച്ചാല്‍ സൈനികക്യാംപില്‍ പൊലിസ് വെടിവച്ചിട്ട ഭീകരവാദികള്‍ അതിര്‍ത്തി കടന്നുവന്നവരല്ല, ആ നാട്ടുകാര്‍ തന്നെയാണ്, ഒരാള്‍ പുല്‍വാമക്കാരന്‍. മറ്റെയാള്‍ അയല്‍ഗ്രാമമായ ട്രാലിയിലുള്ളവന്‍.


ഓര്‍ക്കുക, അടിച്ചമര്‍ത്തിയെന്നു നാം അവകാശപ്പെടുന്ന ഭീകരവാദമെന്ന മാരകരോഗത്തിന്റെ അണുക്കള്‍ കശ്മിരിന്റെ ഗാത്രത്തിലെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ആയുധബലത്തില്‍ ഊറ്റംകൊള്ളാതെ തലപുകച്ചു ഉടനടി പരിഹാരമാര്‍ഗം കണ്ടെത്തണമെന്നാണു വാര്‍ത്തയ്ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന വരികള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  19 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  19 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  19 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  19 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  19 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  19 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  19 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഹിസ്ബുല്ലയുടെ മിസൈൽ വർഷം; 340 മിസൈലുകൾ, എങ്ങും അപായ സൈറണുകൾ, ടെൽ അവീവിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്

International
  •  19 days ago
No Image

 141 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കുടി നിര്‍മാണം പൂര്‍ത്തിയാക്കി ദുബൈ

uae
  •  19 days ago