മതസാഹോദര്യത്തിന്റെ മാതൃകയായി മൂസ മുസ്ലിയാരും മുരളിയും
മുക്കം: പൗരപ്രമുഖനും പണ്ഡിതനും കണിയാര്‍കണ്ടം ജുമുഅത്ത് പള്ളി വൈസ് പ്രസിഡന്റുമായ കണിയാര്‍കണ്ടം പാലക്കല്‍ പി. മൂസ മുസ്ലിയാര്‍ക്ക് വഴികാട്ടി മതസാഹോദര്യത്തിന്റെ മാതൃക തീര്‍ക്കുകയാണ് കായിലാട്ട് മുരളി.
പ്രമേഹം ബാധിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂസ മുസ്ലിയാരുടെ രണ്ടു കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടിരുന്നു. പരസഹായം കൂടാതെ നടക്കാനോ ആളുകളെ തിരിച്ചറിയാനോ കഴിയാത്ത മൂസ മുസ്ലിയാരെ നിത്യവും പള്ളിയിലേക്കാനയിക്കുകയാണ് മുരളിയെന്ന ഹൈന്ദവ സഹോദരന്. മൂസ മുസ്ലിയാരെ എല്ലാ ദിവസവും കൈപിടിച്ച് പള്ളിയിലേക്കു കൊണ്ടുപോകുന്നതും തിരിച്ച് വീട്ടിലെത്തിക്കുന്നതും കൊയിലാട്ട് മുരളിയാണ്. കണിയാര്‍കണ്ടം ടൗണില്‍ ഒരു പീടിക മുറിയില്‍ ബെഡ് നിര്‍മാണവുമായി കഴിയുന്ന മുരളി ഇതൊരു പുണ്യകര്‍മമായാണ് കാണുന്നത്.
ജുമുഅത്ത് പള്ളിയില്‍നിന്നു വാങ്കുവിളി ഉയര്‍ന്നാല്‍ മുരളി ഉടനെ മൂസ മുസ്ലിയാരുടെ വീട്ടിലെ ഗേറ്റിനു മുന്നിലെത്തും. കണ്ണിനു കാഴ്ച നഷ്ടടപ്പെട്ടതു മുതല്‍ പള്ളിയില്‍ പോകുന്നതും തിരിച്ചു കൊണ്ടുവരുന്നതും മുരളി തന്നെയാണ്. അതു തന്റെ ഒരവകാശമായിട്ടാണ് മുരളി കാണുന്നത്. എന്നാല്‍ തന്റെ കട അടയ്ക്കേണ്ടി വന്നാല്‍ മുസ്ലിയാരോട് നേരത്തെ പറഞ്ഞതിനു ശേഷമാണ് ലീവെടുക്കുക. തന്റെ കാരണത്താല്‍ ഒരു നിസ്കാരത്തിനു പോലും മൂസ മുസ്ലിയാര്‍ക്ക് പള്ളിയില്‍ പോകാന്‍ കഴിയാതിരിക്കരുതെന്ന് മുരളിക്കും നിര്‍ബന്ധമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."