HOME
DETAILS

നിറഭേദങ്ങളുമായി സ്‌കൂള്‍വിപണി സജീവമായി

  
backup
May 28, 2016 | 1:46 AM

%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%ad%e0%b5%87%e0%b4%a6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d

തൊടുപുഴ: സ്‌കൂളിലേക്ക് പുത്തന്‍ ഉടുപ്പും കുടയും, ബാഗുമായി വിദ്യാര്‍ഥികള്‍ എത്താന്‍ ഇനി ഒരാഴ്ചകൂടി. മധ്യവേനലധികാലത്തെ കളിയും ആഘോഷങ്ങളും മാറ്റി വച്ച് കുട്ടികള്‍ അക്ഷരമുറ്റത്തേക്ക് എത്തുന്നു. വ്യത്യസ്ത വര്‍ണങ്ങളില്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ വിവിധ തരത്തിലുള്ള കുടകളും ബാഗുകളും വിപണിയില്‍ സജീവമായിക്കഴിഞ്ഞു. കൊച്ചുകുട്ടികളുടെ മനം കവരുന്ന രീതിയിലുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പതിച്ച കുടകളും, ബാഗുകളുമാണ് വിപണിയിലെ ഹീറോസ്. പ്രമുഖ കമ്പനികളുടെ ബാഗുകളും വ്യത്യസ്ത നിറത്തിലും വലിപ്പത്തിലും കടകളില്‍ നിരന്നു കഴിഞ്ഞു. 300 രൂപ മുതല്‍ 2000 രൂപവരെയുള്ള ബാഗുകള്‍ വിപണിയിലുണ്ട്.  സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികളെ കാത്തിരിക്കുന്ന കാലവര്‍ഷത്തെ പ്രതിരോധിക്കാനായി മഴക്കോട്ടുകളും എത്തി.    
കാര്‍ട്ടൂണ്‍ കഥാപ്രാതങ്ങളായ സ്‌പെഡര്‍മാന്‍, ബാറ്റ്മാന്‍, ബെന്‍, തുടങ്ങിയവരെ കുടകളില്‍ ചിത്രീകരിച്ചാണ് കുട്ടികളെ ആകര്‍ഷിക്കുന്നത്. 250 മുതല്‍ 500വരെ വിലയുള്ള കുടകള്‍ കടകളില്‍ എത്തിയിട്ടുണ്ട്.  വെള്ളം വീഴുമ്പോള്‍ ചിത്രങ്ങള്‍ തെളിയുന്ന മായാവി കുടകളും സ്ത്രീകള്‍ക്കായി ബെല്‍റ്റ് ഇടാന്‍ കഴിയുന്ന മഴക്കോട്ടുകളും വിപണിയിലുണ്ട്.  500 രൂപമുതല്‍ 1500 രൂപവരെ വിലയുള്ള കോട്ടുകളുണ്ട്. കുട്ടികളുടെ മഴക്കോട്ടുകള്‍ക്ക് 250 രൂപ മുതലാണ് വില. വിവിധ നിറത്തിലും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുമായി എത്തിയിരിക്കുന്ന വാട്ടര്‍ ബോട്ടിലാണ് വിപണിയിലെ മറ്റൊരു താരം.    ചൂടുവെള്ളം കൊണ്ടുപോകാന്‍ പറ്റുന്ന രീതിയിലുള്ള വാട്ടര്‍ ബോട്ടിലും വിപണിയിലുണ്ട്.  യൂണിഫോമുകളും, ചെരുപ്പും, ബാഗും. കുടകളും വാങ്ങാനായി കടകളില്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. എന്നാല്‍ ജനങ്ങളെ ബാധിച്ചിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പ്രകടമാണെന്ന് വ്യാപാരികള്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹെഡ്മാസ്റ്റര്‍ നിയമനം മരവിച്ചു; സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

Kerala
  •  a day ago
No Image

മൈതാനത്ത് കൈയാങ്കളി; അർജന്റീനൻ താരത്തിന്റെ തലയ്ക്കടിച്ച് ബെല്ലിങ്ഹാം, ലോകകപ്പ് സെമിക്ക് പിന്നാലെ നാടകീയ രംഗങ്ങൾ

Football
  •  a day ago
No Image

ഇനി ക്യാപ്ചയും പരസ്യങ്ങളുമില്ല; തത്കാല്‍ ബുക്കിങ് അതിവേഗമാക്കാന്‍ പുത്തന്‍ ലുക്കില്‍ ഐആര്‍സിടിസി ബീറ്റാ പതിപ്പ് പുറത്തിറക്കി

National
  •  a day ago
No Image

കാസര്‍കോട് തീരത്ത് കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം മുന്‍പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്ന് സ്ഥിരീകരണം; ദുരൂഹതയേറുന്നു

Kerala
  •  a day ago
No Image

കൊച്ചിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  a day ago
No Image

വിജയാഘോഷത്തിനിടെ ഫോക്‌ലാൻഡ്സ് ബാനർ പ്രദർശിപ്പിച്ചു; അർജന്റീനൻ താരങ്ങൾക്ക് വിലക്കിന് സാധ്യത

Football
  •  a day ago
No Image

സഊദിയില്‍ സോഷ്യല്‍ മീഡിയ വഴി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുന്നതിന് വിലക്ക്; ഷെയര്‍ ചെയ്യാനും പാടില്ല

Saudi-arabia
  •  a day ago
No Image

വെറും 12% പന്തടക്കം! അർജന്റീനയ്ക്ക് മുന്നിൽ ഇംഗ്ലണ്ട് കളി മറന്ന ആ 13 മിനിറ്റുകൾ; ആരും പ്രതീക്ഷിക്കാത്ത വമ്പൻ തിരിച്ചടി!

Football
  •  a day ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് താല്ക്കാലിക ആശ്വാസം; സെക്കിയില്‍ നിന്ന് 200 മെഗാവാട്ട് വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് അനുമതി

Kerala
  •  a day ago
No Image

ജിദ്ദയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്/അറ്റസ്റ്റേഷന്‍ സെന്റര്‍ ഓഗസ്റ്റ് 2 മുതല്‍ പുതിയ വിലാസത്തില്‍

Saudi-arabia
  •  a day ago