കോടിയേരിയുടെ മകന്റെ സാമ്പത്തിക ക്രമക്കേട് സി.പി.എമ്മിന്റെ ജീര്‍ണത: ചെന്നിത്തല
നിലമ്പൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ ഗള്‍ഫിലെ സാമ്പത്തിക ക്രമക്കേടില്‍ സി.പി.എം മൗനം പാലിക്കുന്നത് പാര്‍ട്ടിയുടെ ജീര്‍ണതയാണ് തുറന്നു കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് സമരജ്വാല ഉദ്ഘാടനത്തിന് ശേഷം നിലമ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടികള്‍ തട്ടിയകേസിലെ പ്രതിയാണ് ബിനോയിയെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണം. നിയമലംഘകരുടെയും കൈയേറ്റക്കാരുടെയും സംരക്ഷകനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയിരിക്കുകയാണ്. തോമസ് ചാണ്ടിയുടെയും ജോയ്‌സ് ജോര്‍ജ് എം.പിയുടെയും പി.വി അന്‍വര്‍ എം.എല്‍.എയുടെയും നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കണ്ടില്ലെന്ന് നടിക്കുന്ന നിഷേധാത്മക നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."