റെയില്‍വേ സ്‌റ്റേഷനുകളില്‍ പരിശോധന കര്‍ശനമാക്കി
കണ്ണൂര്‍: റെയില്‍വേ സ്‌റ്റേഷനുകളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കി. റെയില്‍വേ സുരക്ഷാ സേനയുടെയും കേരളാ പൊലിസിന്റെയും നേതൃത്വത്തിലാണു പരിശോധനകള്‍ കര്‍ശനമാക്കിയത്. മംഗളൂരു ഷൊര്‍ണൂര്‍ റൂട്ടിലെ മുഴുവന്‍ ട്രെയിനുകളിലും പരിശോധന ശക്തമാക്കിയതായി റെയില്‍വേ ഡിവൈ.എസ്.പി അറിയിച്ചു.
പ്ലാറ്റ് ഫോം ടിക്കറ്റെടുക്കാതെയും മറ്റും സ്‌റ്റേഷനുകളില്‍ അലഞ്ഞുതിരിയുന്നവരെയും യാത്ര ചെയ്യാതെ സ്‌റ്റേഷനില്‍ സല്ലപിക്കാനെത്തുന്നവരെയും പിടികൂടും. കോളജിലേക്കെന്ന വ്യാജേന കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍ സ്‌റ്റേഷനുകളില്‍ വിദ്യാര്‍ഥികള്‍ സമയം ചെലവഴിക്കുന്നതായി രക്ഷിതാക്കളും യാത്രക്കാരും നല്‍കിയ പരാതിയെ തുടര്‍ന്നാണിത്. കഴിഞ്ഞദിവസം ഇത്തരത്തില്‍ ചുറ്റിക്കറങ്ങിയ പത്തിലേറെ വിദ്യാര്‍ഥികളെ താക്കീതുചെയ്തു വിട്ടയച്ചിരുന്നു.
കണ്ണൂരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കോഴിക്കോടും കോഴിക്കോട്, തിരൂര്‍ ഭാഗങ്ങളിലുള്ളവര്‍ കണ്ണൂര്‍, തലശ്ശേരി സ്‌റ്റേഷനുകളിലുമാണ് പ്ലാറ്റ്‌ഫോം ടിക്കറ്റിന്റെയും സീസണ്‍ ടിക്കറ്റിന്റെയും ബലത്തില്‍ കറങ്ങിനടക്കുന്നത്. സുരക്ഷയുടെ ഭാഗമായി ഇനി പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ പിടികൂടുമെന്നും ഡിവൈ.എസ്.പി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."