യു.പിയില്‍ 65.5ഉം ഉത്തരാഖണ്ഡില്‍ 68ഉം ശതമാനം പോളിങ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഇന്നലെ നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ 65.05 ശതമാനം വോട്ട് ചെയ്തതായി തെരഞ്ഞെടുപ്പു കമ്മിഷന്. 11 ജില്ലകളിലായി 67 മണ്ഡലങ്ങളിലാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞടുപ്പ് നടന്നത്. 720 സ്ഥാനാര്‍ഥികളാണ് ഈ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്.
അയല്‍ സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ 70 സീറ്റുകളില്‍ 69 എണ്ണത്തിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ 68 ശതമാനമാണ് പോളിങ്. ഉത്തരാഖണ്ഡില്‍ 637 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ഇവരില്‍ 581 പേര് പുരുഷന്മാരും 56 പേര് സ്ത്രീകളുമാണ്. ഇവിടെയുള്ള കര്‍ണപ്രയാഗ മണ്ഡലത്തില്‍ മത്സരിക്കുന്ന ബി.എസ്.പി സ്ഥാനാര്‍ഥി കുല്‍ദീപ് സിങ് കന്‍വാസി റോഡപകടത്തില്‍ മരിച്ചതിനാല്‍ ആ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചതിനെത്തുടര്‍ന്നാണ് 69 മണ്ഡലത്തില്‍ മാത്രം തെരഞ്ഞെടുപ്പ് നടത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാര്‍ച്ച് ഒന്‍പതിന് നടത്തുമെന്ന് തെരഞ്ഞടുപ്പ് കമ്മിഷന് അറിയിച്ചു. സംസ്ഥാനത്ത് 74.20 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."