HOME
DETAILS
MAL
ധാര്‍മിക വിദ്യാഭ്യാസം സമൂഹത്തിന് അനിവാര്യം: എം.ടി. അബ്ദുല്ല മുസ്ലിയാര്
backup
February 08 2018 | 19:02 PM
ചങ്ങനാശേരി: ശാസ്ത്ര സാങ്കേതിക രംഗത്ത് വമ്പിച്ച മുന്നേറ്റം നടത്തുമ്പോഴും ധാര്‍മിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കി സമൂഹത്തെ സംസ്കരിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സമസ്തകേരള ഇസ്്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് പറഞ്ഞു. സമസ്ത കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ നടപ്പിലാക്കുന്ന ഇസ്ലാമിക ദഅ്വാ ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ചങ്ങനാശ്ശേരി പഴയപള്ളിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുത്തനഴി മൊയ്തീന് ഫൈസി അധ്യക്ഷനായി. എ.കെ ആലിപ്പറമ്പ് ,ഒ.എം ശരീഫ് ദാരിമി, മഅ്മൂന്‍ ഹുദവി, മുഹമ്മദ് സ്വാലിഹ് മൗലവി, എസ്.എം ഫുആദ് ഹാജി, ശരീഫ് കുട്ടി ഹാജി, സിറാജുദ്ദീന് ഖാസിമി , നിസാമുദ്ദീന്‍ അഹ്സരി, അബുഷമ്മാസ് മൗലവി, അബ്ദുല്‍ ഖാദര്‍ ബാഖവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."