നീലേശ്വരം നഗരസഭയില്‍ മൈക്രോ എന്റര്‍പ്രൈസസ് സംവിധാനം നടപ്പിലാക്കും
നീലേശ്വരം: നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ആഴ്ചച്ചന്തയ്ക്ക് ന്യൂ ജനറേഷന് സംവിധാനം. ആഴ്ചച്ചന്തയുടെ പുനരുജ്ജീവനത്തിനായാണ് നഗരസഭ പുതിയ സംവിധാനമൊരുക്കുന്നത്. മൈക്രോ എന്റര്‍പ്രൈസസ് സംവിധാനമായിരിക്കും ഇതിനായി നടപ്പാക്കുക. നഗരസഭാ കുടുംബശ്രീ സി.ഡി.എസിനാണ് ആഴ്ചച്ചന്തയുടെ ചുമതല. കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിലാണ് ഇതു നടപ്പിലാക്കുന്നത്. സി.ഡി.എസ് പ്രവര്‍ത്തകര്‍ മികച്ച വില നല്കി കര്‍ഷകരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുകയും അത് ആഴ്ചച്ചന്തയില്‍ വിറ്റഴിക്കുകയും ചെയ്യും. കര്‍ഷകരെ സഹായിക്കാനായി ജൈവനിധി പദ്ധതിയും നഗരസഭ ആരംഭിച്ചിട്ടുണ്ട്.
മൈക്രോ എന്റര്‍പ്രൈസസ് സംവിധാനം വഴി നടപ്പാക്കുന്ന ന്യൂ ജനറേഷന് ആഴ്ചച്ചന്തയുടെ പ്രഖ്യാപനം ജൈവോത്സവത്തിന്റെ സമാപന ദിവസമായ നാളെ നടക്കും. ജൈവോത്സവം നടന്ന ജൈവോദ്യാനത്തിനു സമീപം തന്നെ ആഴ്ചച്ചന്ത തുടങ്ങിയാല്‍ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കും ഏറെ ഉപകാരപ്രദമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."