അങ്കണവാടി ജീവനക്കാര്‍ ഐ.സി.ഡി.എസ് ഓഫിസ് ഉപരോധിച്ചു
മണ്ണഞ്ചേരി :വേതന വിതരണത്തില്‍ നിരന്തരമായി വീഴ്ചവരുത്തുന്നതില്‍ പ്രതിഷേധിച്ച് അങ്കണവാടി ജീവനക്കാര്‍ ഐ.സി.ഡി.സി ഓഫീസ് ഉപരോധിച്ചു. ആര്യാട് ബ്ലോക്കിലെ അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരുമാണ് ഇന്നലെ രാവിലെ 10.30 മുതല്‍ പ്രതിഷേധസമരം നടത്തിയത്. കഴിഞ്ഞ നവംബര്‍ മാസം മുതലുള്ള വേതനം ഇവിടെ കുടിശികയാണെന്ന് ജീവനക്കാര്‍ ആരോപിച്ചു.
ഈ മാസം ആദ്യംതന്നെ 7 -ാം തിയതി ഓണറേറിയം വിതരണം ചെയ്യുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നതായി സംഘടനാനേതാക്കള്‍ വ്യക്തമാക്കി. ജീവനക്കാര്‍ക്കുള്ള ആനുകൂല്യത്തിനുപുറമെ വാടക,മക്കള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ്,യാത്രാപ്പടി എന്നിവയുടെ വിതരണവും ഇതുവരെ ഇവിടെ നടത്തിയിട്ടില്ല.
ഇവിടുത്തെ ഒരു ജീവനക്കാരന്റെ നിരുത്തരവാദിത്വമാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് അറിയുന്നത്. ഇയാള്‍ക്കെതിരെ അങ്കണവാടി ജീവനക്കാര്‍ പലപ്പോഴായി പരാതികള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും നിലവിലുണ്ട്. സമരവിവരം അറിഞ്ഞ് ജില്ലാ ഓഫീസര്‍ സി.ഡി.രമാദേവി ബ്ലോക്ക് ഓഫീസിലെത്തിയിരുന്നു.ബ്ലോക്കുതല ചുമതലക്കാരിയായ റഷീദാബീവിയുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ ഓഫീസര്‍ നേതാക്കളുമായി ചര്‍ച്ചനടത്തി. സി.കെ.വിജയന്‍,ലിയോണ്‍,പി.ജെ.ആന്റണി,കെ.ജി.രാജേശ്വരി,പി.പി.സംഗീത എന്നിവര്‍ യൂണിയനുകളെ പ്രതിനിധികരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."