ചൂളംവിളി ഉയര്‍ന്ന് തലശ്ശേരി-മൈസൂരു റെയില്‍വേ
ഇരിട്ടി: നീണ്ട 61 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തലശ്ശേരി-മൈസൂരു റെയില്‍പാത യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയില്‍ മലയോരം. 2017-18 റെയില്‍വേ ബജറ്റില്‍ സര്‍വേക്ക് വേണ്ടി 45 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 1956ല്‍ അന്നത്തെ റെയില്‍വേ മന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്ക് ഇരിട്ടിയില്‍ നല്‍കിയ ഗംഭീര സ്വീകരണത്തില്‍ മലയോര ജനതക്ക് നല്‍കിയ വാഗ്ദാനമാണ് തലശ്ശേരി-മൈസൂരു റെയില്‍വേ ലൈന്‍ പ്രാവര്‍ത്തികമാക്കുമെന്നത്.
അന്നുമുതല്‍ തുടങ്ങിയതാണ് മലബാറിലെ മലയോര ജനതയുടെ കാത്തിരിപ്പ്.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സാക്ഷാത്കരിക്കുന്നതോടെ മലബാറിന്റെ വികസന കുതിപ്പിന് ഈ പാത ഒട്ടേറെ ഗുണം ചെയ്യും. ഉത്തര കേരളത്തെ കര്‍ണാടകവുമായി ബന്ധിപ്പിക്കുന്ന പാത യാഥാര്‍ഥ്യമായാല്‍ ഗതാഗത രംഗത്തുമാത്രമല്ല വിനോദ സഞ്ചാര വ്യവസായ രംഗങ്ങളിലും വന്‍ കുതിച്ചു ചാട്ടമുണ്ടാകും. പതിനായിരക്കണക്കിന് ആളുകളാണ് ദിനം പ്രതി തലശ്ശേരി, കണ്ണൂര്‍ മേഖലകളില്‍ നിന്ന് മൈസൂരുവിലേക്കും ബംഗളൂരുവിലേക്കും യാത്ര ചെയ്യുന്നത്.
ധാരാളം വിദ്യാര്‍ഥികള്‍ ഉന്നത പഠനം നടത്തുന്നതും നിരവധി പേര്‍ ജോലി നോക്കുന്നതും ബംഗളൂരുവും മൈസൂരുമടക്കമുള്ള കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളിലാണ്. ഏറ്റവും കൂടുതല്‍ ചരക്ക് ഗതാഗതം നടക്കുന്ന റൂട്ടാണിത്. റെയില്‍ പാത വന്നാല്‍ പച്ചക്കറി ഉള്‍പ്പെടുന്ന അവശ്യ സാധനങ്ങളുടെ വിലകുറയുകയും മലഞ്ചരക്ക് ഉല്‍പന്നങ്ങളുടെ വില കൂടുകയും ചെയ്യും.
ഗുണങ്ങളേറെ;
ഉത്തര മലബാറില്‍ വ്യാവസായിക വിപ്ലവം
ഹൈദരാബാദ്, തിരുപ്പതി, ഹൗറ എന്നിവിടങ്ങളിലേക്ക്
കണ്ണൂരില്‍ നിന്ന് നേരിട്ട് സര്‍വിസ്
കണ്ണൂര്‍-ബംഗളൂരു റെയില്‍ ദൂരം 708 കിലോമീറ്ററില്‍
നിന്നും 339 ആയി കുറയും
കണ്ണൂര്‍-ചെന്നെ ദൂരം 74 കിലോമീറ്റര്‍ കുറയും
മഴക്കാലത്ത് കൊങ്കണ്‍ റെയില്‍വേയില്‍ യാത്രാ
തടസങ്ങള്‍ ഉണ്ടാകുമ്പോള്‍ സമാന്തര പാത
മംഗളൂരു റിഫൈനറിയില്‍ നിന്ന് തെക്കന്‍
സംസ്ഥാനങ്ങളിലേക്ക് പെട്രോളിയം ഉത്പന്നങ്ങള്‍
കൊണ്ടു വരാം
ഏഴിമല നാവിക അക്കാദമിയുമായും നിര്‍ദിഷ്ട അഴീക്കല്‍
തുറമുഖമായും ബന്ധപ്പെട്ട ലൈനായതിനാല്‍ രാജ്യ
സുരക്ഷാ കാര്യങ്ങളില്‍ പ്രയോജനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."