HOME
DETAILS

മുളകുപൊടി വിതറി ബന്ദിയാക്കി കാറില്‍ നിന്ന് പണംതട്ടിയ കേസില്‍ ട്വിസ്റ്റ്; പരാതിക്കാരനടക്കം 3 പേര്‍ അറസ്റ്റില്‍

  
October 21 2024 | 06:10 AM

complainant-suhail-orchestrated-72-lakh-heist-in-kozhikode

കൊയിലാണ്ടി: കോഴിക്കോട് കാട്ടില്‍ പീടികയില്‍ മുഖത്ത് മുളകുപൊടി വിതറി കാറില്‍ ബന്ദിയാക്കി പണം തട്ടിയെന്ന പരാതിയില്‍ പ്രതി പരാതിക്കാരന്‍ തന്നെയെന്ന് പൊലിസ്. പരാതിക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയത് കവര്‍ച്ചാ നാടകമാണെന്ന് പൊലിസ് പറയുന്നു. 

ഇന്ത്യ വണ്‍ എ.ടി.എം കൗണ്ടറുകളില്‍ പണം നിറയ്ക്കാന്‍ പോകുന്നതിനിടെ കുരുടിമുക്കില്‍ വച്ച് കവര്‍ച്ച നടന്നുവെന്നായിരുന്നു പരാതിക്കാരനായ സുഹൈല്‍ പൊലിസിന് മൊഴി നല്‍കിയത്. കാറില്‍ ബന്ദിയാക്കി ശരീരമാകെ മുളകുപൊടി വിതറിയ നിലയിലാണ് സുഹൈലിനെ കാറില്‍ കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുഹൈലിന്റെ കൂട്ടാളി താഹയില്‍ നിന്നും 37 ലക്ഷം രൂപ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സുഹൈലിന്റെ മൊഴികളിലുണ്ടായ പൊരുത്തക്കേടാണ് കേസില്‍ വഴിത്തിരിവായത്. 

സുഹൈലിന്റെ അറസ്റ്റ് കൊയിലാണ്ടി പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. കാറില്‍ മുളക് പൊടി വിതറാനും കൈ കെട്ടാനും സഹായിച്ച ഒരാളെ കൂടി പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 75 ലക്ഷം രൂപ നഷ്ടമായെന്നാണ് എ.ടി.എം കമ്പനി സ്ഥിരീകരിച്ചത്. ഇതോടെ ബാക്കി തുകയ്ക്കുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  2 days ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  2 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  2 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ലബനാനില്‍ വീണ്ടും ബോംബിട്ട് ഇസ്‌റാഈല്‍, ഒമ്പത് മരണം; ഒരാഴ്ചക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 129 തവണ

International
  •  2 days ago
No Image

വടകരയില്‍ 9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാര്‍ കണ്ടെത്തി; പ്രതി വിദേശത്ത്

Kerala
  •  2 days ago
No Image

ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചു 

oman
  •  2 days ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ

Kerala
  •  2 days ago
No Image

നവീന്‍ ബാബുവിന്റെ മരണം; അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  2 days ago
No Image

മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് കാംപെയ്‌ൻ ആരംഭിച്ച് ലുലു

uae
  •  3 days ago