സഊദിയിലെ ജയിലുകളില്‍ മോചനം കാത്ത് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 13 ഇന്ത്യക്കാര്‍
ജിദ്ദ: കൊലപാതകമടക്കം വിവിധ കേസുകളിലായി ബിഷ, തസ്ലീസ് ജയിലുകളില്‍ മോചനം കാത്ത് കഴിയുന്നത് രണ്ട് മലയാളികടക്കം 13 ഇന്ത്യക്കാര്‍. ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരെ സംബന്ധിച്ച് അറിയുന്നതിന് ബിഷയിലെത്തിയ വൈസ്. കോണ്‍സല്‍ ശിഹാബുദ്ദീന് ഖാന്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ റിയാസ് ജിലാനി എന്നിവര്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
ജയില്‍ മേധാവിയുമായി കോണ്‍സുലര്‍ സംഘം വിശദമായി കൂടികാഴ്ച നടത്തി. ബിഷയിലെ സാമൂഹ്യപ്രവര്‍ത്തകനും കോണ്‍സുലേറ്റ് വെല്‍ഫയര്‍ അംഗവുമായ അബ്ദുല്‍ അസീസ് പാതിപറമ്പന്‍ കൊണ്ടോട്ടിയും സംഘത്തോടൊപ്പമുണ്ടായിരുന്നു.
തടവില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിന് വേണ്ട നടപടികള്‍ കൈകൊള്ളുമെന്ന് കോണ്‍സല്‍ സംഘം അറിയിച്ചു. തടവിലായ മലയാളികളില്‍ ഒരാള്‍ മദ്യ നിര്‍മാണവുമായി ബന്ധപ്പെട്ട കേസിലും, മറ്റൊരാള്‍ നിയമലംഘകനെ വാഹനത്തില്‍ കയറ്റിയ കേസിലുമാണ് വിചാരണ നേരിടുന്നത്.
പാക്പൗരനെ കൊലപ്പെടുത്തിയ കേസിലാണ് ഒരു ഉത്തര്‍പ്രദേശ്കാരന്‍ തടവില്‍ കഴിയുന്നത്. കളവ് കേസില്‍ രണ്ട് കൊല്‍ക്കത്ത സ്വദേശികയും മയക്ക് മരുന്ന് കടത്ത് കേസില്‍ ഒരു ബിഹാരിയും, അഞ്ച് തമിഴ്നാട് സ്വദേശികള്‍ മദ്യവുമായി ബന്ധപ്പെട്ട കേസില്‍ തടവില്‍ കഴിയുന്നുണ്ട്. വാഹനാപകട കേസില്‍ ദിയ പണം നല്കാന് കഴിയതെ തടവില്‍ കഴിയുന്ന ഒരു ബിഹാര്‍ സ്വദേശിയും, മദ്യ നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ നേരിടുന്ന ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് തസ്ലീസ് ജയിലില്‍ തടവില്‍ കഴിയുന്നത്. ഒരു വനിത ഉള്‍പ്പടെ നാല് പേര് ബിഷ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."