HOME
DETAILS
MAL
റിയാദ് റിത് സ് കാള്‍ട്ടന്‍ ഹോട്ടല്‍ സാധാരണ നിലയിലേക്ക്
backup
February 11 2018 | 05:02 AM
റിയാദ്: സഊദിയിലെ രാജ കുടുംബാംഗങ്ങളെ തടവിലാക്കിയ സഊദിയിലെ പ്രശസ്തമായ റിയാദ് റിത് സ് കാള്‍ട്ടന്‍ ഹോട്ടല്‍ ഇന്ന് (ഞായര്‍) മുതല്‍ സാധാരണ നിലയിലേക്ക് പ്രവര്‍ത്തനം മാറ്റും. മൂന്നു മാസക്കാലത്തെ ഇടവേളക്ക് ശേഷമാണ് പ്രശസ്തമായ ഹോട്ടല്‍ സാധാരണ പ്രവര്‍ത്തനത്തിലേക്ക് തിരിയുന്നത്. അഴിമതി വിരുദ്ധ സേനയുടെ പിടിയിലായ സഊദി രാജകുമാരന്മാര്, മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍ തുടങ്ങി ഉന്നതരെ പിടികൂടിയത് മുതല്‍ റിത് സ് കാള്‍ട്ടന്‍ ഹോട്ടല്‍ തടവറയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ലോകത്തെ തന്നെ തികച്ച ഹോട്ടലുകളിലൊന്നായ റിത് സ് കാള്‍ട്ടന്‍ ഹോട്ടലിലാണ് സഊദി സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റിന്റെ താമസം ഒരുക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."