HOME
DETAILS

കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസ്; 19 വർഷങ്ങൾക്ക് ശേഷം പ്രതികൾ പിടിയിൽ

  
January 04, 2025 | 11:57 AM

19 Years On Accused Arrested in Triple Murder Case in Kollams Anchal

എറണാകുളം: കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ 19 വർഷങ്ങൾക്ക് ശേഷം പ്രതികൾ അറസ്റ്റിൽ. അഞ്ചൽ സ്വദേശിയായ ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്ത‌ത്‌. 2006ലായിരുന്നു കേസിനാസ്പദമായ സംഭവം. 

പ്രതികൾ മറ്റ് പേരുകളിൽ പോണ്ടിച്ചേരിയിൽ കുടുംബം കെട്ടിപ്പടുത്ത് സ്ഥാപനങ്ങൾ നടത്തി ജീവിക്കുകയാണെന്ന് വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽനടത്തിയ അന്വേഷണത്തിൽ സിബിഐയുടെ ചെന്നൈ യൂണിറ്റ് ഇവരെ പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടുകയായിരുന്നു.

ഒന്നാം പ്രതിയായ ദിബിൽ കുമാറിന്, കൊല്ലപ്പെട്ട യുവതിയിലുണ്ടായ ഇരട്ട കുട്ടികളെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരെ കൊലപ്പെടുത്തിയത്. ദിബിൽ കുമാറിൻ്റെ നിർദേശപ്രകാരം രാജേഷാണ് മൂവരെയും കൊലപ്പെടുത്തിയത്. തുടർന്ന് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

ആദ്യം പൊലിസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയയ്തു. മുൻ സൈനികരാണ് ഇരുവരും.

 In a breakthrough, the police have arrested the accused in a 19-year-old triple murder case in Kollam's Anchal, where a young woman and her twin infants were brutally murdered.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രിയിൽ അതിക്രമം: ഡോക്ടറെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ

Kerala
  •  2 days ago
No Image

കോഴിക്കോട് അടക്ക മോഷ്ടിച്ച് കടക്കുന്നതിനിടെ ചാക്ക് പൊട്ടി റോഡിൽ വീണു; കൊപ്ര മോഷണത്തിലും പങ്കെന്ന് സൂചന; മൂവർസംഘം പിടിയിൽ

Kerala
  •  2 days ago
No Image

എറണാകുളത്ത് ടൂറിസ്റ്റ് ബസ് കത്തിനശിച്ചു; വിവാഹസംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  2 days ago
No Image

കേരളത്തില്‍ എസ്.ഐ.ആര്‍ തീയതി നീട്ടി; ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ 30 വരെ സമയം

Kerala
  •  2 days ago
No Image

"ഇന്ത്യക്കാർ ക്രിയേറ്റീവ് അല്ലെന്ന് ആര് പറഞ്ഞു?" ചലാൻ തട്ടിപ്പിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് പ്രശസ്ത സ്റ്റാൻഡ്അപ്പ് കൊമേഡിയൻ; പുതിയ തട്ടിപ്പുരീതി ഇങ്ങനെ

National
  •  2 days ago
No Image

യു.പിയിൽ വീട്ടിനുള്ളിൽ നിസ്‌കരിച്ചവർ അറസ്റ്റിൽ; ശക്തമായ പ്രതിഷേധം 

National
  •  2 days ago
No Image

ഇൻഡോറിൽ പരാജയം രുചിച്ച് ഇന്ത്യ; മൂന്നാം ഏകദിനത്തിലെ വിജയത്തോടെ കിവീസിന് പരമ്പര

Cricket
  •  2 days ago
No Image

ട്രംപ് ഞങ്ങളെ ചാവേറുകളാക്കി വഞ്ചിച്ചു: പരാതിയുമായി ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭകർ   

International
  •  2 days ago
No Image

ഭാര്യക്ക് വാങ്ങിയ സ്വർണ മോതിരം വിമാനത്താവളത്തിൽ നഷ്ടമായി; നിരാശനായ ഇന്ത്യൻ പ്രവാസിക്ക് തുണയായി ദുബൈ എയർപോർട്ട് ഉ​ദ്യോ​ഗസ്ഥിന്റെ സത്യസന്ധത

uae
  •  2 days ago
No Image

കൊച്ചിക്ക് പിന്നാലെ പൊന്നാനിയും: ആയിരം കോടിയുടെ കപ്പൽ നിർമ്മാണശാലയ്ക്ക് ഉടൻ തുടക്കമാകും

Kerala
  •  2 days ago