കനത്ത മഴ; ബഹ്‌റൈനില്‍ ജന ജീവിതം ദുസ്സഹം
മനാമ: ഒരാഴ്ചയിലേറെയായി ബഹ്‌റൈനില്‍ തുടരുന്ന മഴയില്‍ നാശ നഷ്ടങ്ങളും വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്ത്. ആളപായമില്ല. മനാമയിലടക്കം മിക്ക സ്ഥലങ്ങളിലും ദീര്‍ഘ ദൂര പാതകളും ഹൈവേകളും വെള്ളം മൂടിയിരിക്കുകയാണ്. വെള്ളിയാഴ്ച പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. അടിയന്തര പരിഹാരങ്ങള്‍ക്ക് നിര്‍ദേശവും നല്‍കി.
വെള്ളക്കെട്ടുകള്‍ നീക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ദിനേനെ 90 ടാങ്കര്‍ ലോറികളിലാണ് വെള്ളം വലിച്ചെടുക്കുന്നത്. ഇതുവരെയായി വെള്ളക്കെട്ടുകളുമായി ബന്ധപ്പെട്ട് 500 ഓളം പരാതികളാണ് ലഭിച്ചിട്ടുള്ളത്. ജന ജീവിതവും ദുസഹമായിട്ടുണ്ട്. ഇത് പ്രവാസികളടക്കമുള്ളവരുടെ കച്ചവടത്തെയും ബാധിച്ചിരിക്കുകയാണ്.
മഴ മൂലമുണ്ടാകുന്ന അപകടങ്ങളും ഷോര്‍ട്ട് സര്‍ക്യൂട്ടുകളും ഒഴിവാക്കാന്‍ മുന്‍ കരുതല്‍ സ്വീകരിക്കാനും ജാഗ്രത പാലിക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."