പുഴയില്‍ കാണാതായ ബാലന്റെ മൃതദേഹം കണ്ടെത്തി
പറവൂര്‍: ഗോതുരുത്ത് പുഴയില്‍ കാണാതായ ബാലന്റെ മൃതദേഹം കണ്ടെത്തി. ഗോതുരുത്ത് ചേരമാന്തുരുത്തി വീട്ടില്‍ ബിജുവിന്റെ മകനും പറവൂര്‍ മാര്‍ ഗ്രിഗോറിയസ് സ്കൂള്‍ വിദ്യാര്‍ഥിയുമായ അലന് (7)ന്റെ മൃതദേഹമാണ് പെരിയാറിന്റെ കൈവഴിയായ ഗോതുരുത്ത് പുഴയില്‍ കണ്ടെത്തിയത്.
ഞായാറാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അലനെ കാണാതായതിനെതുടര്‍ന്ന് അന്വേഷിച്ചുവരുന്നതിനിടയില്‍ ഒരു ചെരുപ്പ് പുഴവക്കില്‍ കണ്ടെത്തിയതോടെ പുഴയില്‍ വീണതാകമെന്ന സംശയത്തില്‍ ഞായറാഴ്ച്ച മുതല്‍ പുഴയില്‍ ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടയില്‍ തിങ്കളാഴ്ച്ച രാവിലെ കുട്ടിയുടെ മൃതദേഹം പെരിയാറില്‍ കണ്ടെത്തുകയായിരുന്നു.
പുഴയുടെ അരികിലൂടെ സൈക്കിള്‍ ചവുട്ടി പോകുന്നതിനിടയില്‍ പുഴയിലേക്ക് വീണതാകമെന്ന് സംശയിക്കുന്നു സൈക്കിളും പുഴയില്‍ നിന്നു കണ്ടെടുത്തു.
കാണാതാകുമ്പോള്‍ ട്രൗസറും ബനിയനും ധരിച്ചിരുന്ന അലന്റെ മൃതശരീരത്തില്‍ ട്രൗസര്‍ ഉണ്ടായിരുന്നില്ല. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നലെ വൈകിട്ട് അഞ്ചോടെ ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ സംസ്ക്കരിച്ചു. ബിജിയാണ് അമ്മ, സഹോദരന് എഡ്വിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."