HOME
DETAILS

ടോംഗയില്‍ ചുഴലിക്കാറ്റില്‍ പാര്‍ലമെന്റ് കെട്ടിടം തകര്‍ന്നു

  
backup
February 14, 2018 | 2:13 AM

%e0%b4%9f%e0%b5%8b%e0%b4%82%e0%b4%97%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%81%e0%b4%b4%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf


നുകുവാലോഫ: ഏഷ്യാ-പസഫിക് രാജ്യമായ ടോംഗയില്‍ ശക്തമായ ചുഴലിക്കാറ്റില്‍ പാര്‍ലമെന്റ് കെട്ടിടം തകര്‍ന്നു. കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ രാജ്യത്തുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റിനാണ് രാജ്യം സാക്ഷിയായത്.
ഗീതാ എന്ന പേരിലുള്ള ചുഴലിക്കാറ്റ് കാറ്റഗറി നാലിലാണ് ദ്വീപില്‍ ആഞ്ഞടിച്ചത്. രാജ്യവ്യാപകമായി വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റിനെ കുറിച്ചു മുന്നറിയിപ്പു ലഭിച്ചിരുന്നതിനാല്‍ നേരത്തെ തന്നെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് പതിനായിരക്കണക്കിനു പേര്‍ക്കു താമസിക്കാവുന്ന അഭയാര്‍ഥി ക്യാംപുകള്‍ സജ്ജമായിരുന്നു.
മണിക്കൂറില്‍ 200 കി.മീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞുവീശിയത്. ഇതിലാണ് നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള പാര്‍ലമെന്റ് കെട്ടിടം തകര്‍ന്നുവീണത്. സംഭവസമയത്ത് പാര്‍ലമെന്റ് അംഗങ്ങള്‍ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നോ എന്നു വ്യക്തമല്ല. രാജ്യത്ത് ദുരന്തത്തില്‍ ആളപായമുണ്ടായതായും റിപ്പോര്‍ട്ടുകളില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അയല്‍രാജ്യമായ ആസ്‌ത്രേലിയയും ന്യൂസിലന്‍ഡും സാമ്പത്തിക-സൈനിക സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.
പസഫിക് സമുദ്രത്തിലെ 170 ഉപദ്വീപുകള്‍ അടങ്ങിയ രാജ്യമാണ് ടോംഗ. ഫിജിയുടെ കിഴക്കിലും ന്യൂസിലന്‍ഡിന്റെ വടക്കിലുമായി രാജ്യം സ്ഥിതി ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  6 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  6 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  6 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  6 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  6 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  6 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  6 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  6 days ago