HOME
DETAILS
MAL
സര്‍ക്കാര്‍ നിലപാട് മാന്യമായി അറിയിക്കാമായിരുന്നു: സെന്‍കുമാര്‍
backup
May 31 2016 | 07:05 AM
തിരുവനന്തപുരം:സംസ്ഥാന പൊലിസ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയതിനെക്കുറിച്ചുള്ള ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ടി.പി സെന്‍കുമാര്‍. സര്‍ക്കാരിന് ആവശ്യം ബെഹ്റയെ ആയിരിക്കാം. ബെഹ്റയെപ്പോലെ ആവാന്‍ താനില്ലെന്നും എന്നാല്‍ സര്‍ക്കാര്‍ നിലപാട് നേരിട്ട് അറിയിക്കാമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരിന്റെ തീരുമാനമാണിത് സര്‍ക്കാരിന് വിശ്വാസമില്ലെങ്കില്‍ സ്ഥാനത്ത് തുടരുന്നതില്‍ അര്‍ഥമില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. തന്നെ നീക്കിയതില്‍ ചട്ടലംഘനം ഉണ്ടെങ്കിലും വാശിപിടിച്ച് ഡി.ജി.പി ആയി ഇരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനമാറ്റം സുപ്രിംകോടതി വിധിക്കും പൊലിസ് ആക്ടിനും വിരുദ്ധമാണ്. ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. പൊലിസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."