പിണറായി മോദിയുടെ കേരള പതിപ്പ്: വി.ഡി സതീശന്‍
വടക്കാഞ്ചേരി: പാവപ്പെട്ട ജനവിഭാഗങ്ങളെ വഞ്ചിയ്ക്കുന്നതിലും ജനദ്രോഹ നയത്തിലും പിണറായി വിജയന്‍ നരേന്ദ്ര മോദിയുടെ കേരള പതിപ്പാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ ആരോപിച്ചു. ജനങ്ങള്‍ റേഷനരിയും , കുടിവെള്ളവും ലഭിയ്ക്കാതെ ദുരിതകയത്തില്‍ കഴിയുമ്പോഴും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒരു കുലുക്കവുമില്ല.പിണറായി ഭരണത്തില്‍ പൊലിസ് നാട്ടില്‍ അഴിഞ്ഞാടുകയാണ് ആര്‍ക്കും നീതി ലഭിയ്ക്കാത്ത സ്ഥിതിയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി, റിസര്‍വ്വ് ബാങ്കും,ആസൂത്രണ കമ്മിഷനും തകര്‍ത്ത നരേന്ദ്ര മോദിയ്ക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്നും സതീശന്‍ കൂട്ടിചേര്‍ത്തു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ യു.ഡി.എഫ് സംഘടിപ്പിയ്ക്കുന്ന മധ്യമേഖലാ ജാഥയ്ക്ക് വടക്കാഞ്ചേരിയില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സതീശന്‍. അനില്‍ അക്കര എം.എല്‍.എ അധ്യക്ഷനായി.ഡി.സി.സി പ്രസിഡന്റ്് ടി. എന്‍. പ്രതാപന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. നേതാക്കളായ രാജേന്ദ്രന്‍ അരങ്ങത്ത്, പി.എ ശേഖരന്‍,കെ.അജിത്ത് കുമാര്‍,എം.എ. രാമകൃഷ്ണന്‍, എന്‍.ആര്‍ സതീശന്‍, ഷാഹിദ റഹ്മാന്‍, ജിജോ കുരിയന്‍, ജിമ്മി ചൂണ്ടല്‍,അഡ്വ: ലൈജു,എ.ജെ ഷാജു, മനോജ് കടമ്പാട്ടില്‍,പി.ജെ തോമാസ്,മോഹനന്‍ സംസാരിച്ചു. എന്‍.എ സാബു സ്വാഗതവും, ഉമ്മര്‍ ചെറുവായില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."