സ്വകാര്യ- സഹകരണ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് പണിമുടക്കുന്നു
തിരുവനന്തപുരം: ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കണമെന്നും ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്നും ട്രെയിനി സമ്പ്രദായം നിര്‍ത്തലാക്കണമെന്നും പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന് സ്വകാര്യ, സഹകരണ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കും.
രാവിലെ ഏഴുമുതല്‍ നാളെ രാവിലെ ഏഴുമണി വരെയാണ് പണിമുടക്ക്.
ഇതേ ആവശ്യമുന്നയിച്ച് മരണം വരെ നിരാഹാരസമരം അനുഷ്ഠിക്കുന്ന യു.എന്‍.എ സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന് ഐക്യദാര്‍ഢ്യവുമായി അരലക്ഷത്തോളം നഴ്‌സുമാര്‍ ഇന്ന് ചേര്‍ത്തലയിലെ സമരപ്പന്തലിലെത്തും.
നഴ്‌സുമാരുടെ സമരം തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് സംഘടന ഹൈക്കോടതിയില്‍ ഹരജി നല്‍കി. ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ നഴ്‌സുമാര്‍ നടത്തുന്ന സമരം ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ഹരജിയില്‍ ആരോപിക്കുന്നു.
സമരം നിമിത്തം സ്വകാര്യ ആശുപത്രികളിലെ അത്യാഹിതവിഭാഗമടക്കം തടസപ്പെടും. ഐ.സി.യുകളും ഡയാലിസിസ് യൂനിറ്റുകളും ഓപറേഷന്‍ തിയറ്ററുകളും നിശ്ചലമാകും. അതിനാല്‍ അവശ്യസേവന നിയമപ്രകാരം(കെസ്മ) സമരം നിരോധിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ പറയുന്നു. ഹരജി ഇന്ന് പരിഗണിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."