കേന്ദ്ര വഖ്ഫ് ബോര്‍ഡ് കൗണ്‍സില്‍ സെക്രട്ടറിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്
കാസര്‍കോട്: കേന്ദ്ര വഖ്ഫ് ബോര്‍ഡ് കൗണ്‍സില്‍ സെക്രട്ടറിയുടെ കാസര്‍കോടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. കോഴിക്കോട് യൂണിറ്റില്‍ നിന്ന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെത്തിയ സ്പെഷല്‍ വിജിലന്‍സ് വിഭാഗമാണ് അഡ്വക്കേറ്റ് ബി.എം.ജമാലിന്റെ ഉദുമ പാലക്കുന്നിലുള്ള വീട്ടില്‍ റെയ്ഡ് നടത്തിയത്.
വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡെന്നാണ് വിവരം. കാസര്‍കോട് വിജിലന്‍സ് വിഭാഗത്തെയും റെയ്ഡ് വിവരം അറിയിച്ചിരുന്നില്ല. ഇത്തരം റെയ്ഡുകള്‍ തങ്ങള്‍ക്ക് നടത്താന്‍ അധികാരമില്ലെന്നും അത് മേഖലാ തലത്തിലുള്ള ഉദ്യോഗസ്ഥരാണ് നടത്തുന്നതെന്നും കാസര്‍കോട്ടെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേ സമയം തന്റെ സ്വത്തു വിവരങ്ങള്‍ 2014 ല്‍ തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തിയതായി ജമാല്‍ പറയുന്നു.
ഒട്ടനവധി പരാതികള്‍ തനിക്കെതിരേ ഇതിനു മുന്‍പ് ഉണ്ടായിട്ടുണ്ടെന്നും ഇതിലൊന്നും തെളിവുകള്‍ ലഭിച്ചിരുന്നില്ലെന്നും ജമാല്‍ പറഞ്ഞു. അതിനിടെ ജമാലിനെതിരേ പുതിയ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണമെന്ന സൂചനയുണ്ട്. ജമാലിന്റെ തറവാട് വീട്ടിലാണ് റെയ്ഡ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."