HOME
DETAILS

ബഹ്‌റൈനില്‍ ലേബര്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന; 83 പ്രവാസികളെ നാടുകടത്തി

  
Web Desk
November 26, 2024 | 5:08 AM

LMRA Conducts 1642 inspection campaigns and visits in Bahrian

മനാമ: ബഹ്‌റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA)യുടെ മിന്നല്‍ പരിശോധന. നവംബര്‍ 17 മുതല്‍ 23 വരെയുള്ള കാലയളവില്‍ 1,642 പരിശോധനകള്‍ നടത്തിയതായും ഇതില്‍ 83 നിയമലംഘകരെ കണ്ടെത്തിയതായും അവരെ നാടുകടത്തിയതായും LMRA അറിയിച്ചു. 

നിരവധി ലംഘനങ്ങള്‍ ആണ് പരിശോധനയില്‍ കണ്ടെത്തിയത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 20 കാമ്പെയ്‌നുകളും മുഹറഖ് ഗവര്‍ണറേറ്റില്‍ 3 കാമ്പെയ്‌നുകളും നോര്‍ത്തേണ്‍ ഗവര്‍ണറേറ്റിലെ 2 കാമ്പെയ്‌നുകളും ഉള്‍പ്പെടുന്ന 28 സംയുക്ത പരിശോധന കാമ്പെയ്‌നുകള്‍ക്ക് പുറമേ, എല്ലാ ഗവര്‍ണറേറ്റുകളിലെയും വിവിധ കടകളില്‍ 1,614 സന്ദര്‍ശനങ്ങള്‍ നടത്തിയതായും അതോറിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. 

പൗരത്വം, പാസ്‌പോര്‍ട്ട്, റെസിഡന്‍സ് അഫയേഴ്‌സ് (NPRA) എന്നിവ സംബന്ധിച്ചാണ് പ്രധാനമായും ചെക്കിങ് നടന്നത്. ഗവര്‍ണറേറ്റിലെ ബന്ധപ്പെട്ട പോലീസ് ഡയറക്ടറേറ്റ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷന്‍ ആന്‍ഡ് ഫോറന്‍സിക് എവിഡന്‍സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് വെര്‍ഡിക്റ്റ് എന്‍ഫോഴ്‌സ്‌മെന്റ് എന്നിവ ഉള്‍പ്പെടുന്ന ആഭ്യന്തര മന്ത്രാലയ സംഘമാണ് നിരീക്ഷണ, പരിശോധനാ കാംപയിനില്‍ പങ്കെടുത്തത്.

രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനാ കാമ്പെയ്‌നുകള്‍ ശക്തമാക്കുന്നതിനും തൊഴില്‍ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ ഏതെങ്കിലും ലംഘനങ്ങളോ പ്രവര്‍ത്തനങ്ങളോ പരിഹരിക്കുന്നതിനും തീരുമാനിച്ചതായി അധികൃതര്‍ പറഞ്ഞു.

ലംഘനങ്ങള്‍ അതോറിറ്റിയുടെ വെബ്‌സൈറ്റായ www.lmra.gov.bh ലെ ഇലക്‌ട്രോണിക് ഫോം വഴിയോ അതോറിറ്റിയുടെ കോള്‍ സെന്ററില്‍ 17506055 എന്ന നമ്പരില്‍ വിളിച്ച് അറിയിക്കണം.

LMRA Conducts 1,642 inspection campaigns and visits in Bahrian

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  8 hours ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  8 hours ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  9 hours ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  9 hours ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  9 hours ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  10 hours ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  10 hours ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  10 hours ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  10 hours ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  10 hours ago