നിയമന അട്ടിമറി: എല്‍.ഡി.സി ഉദ്യോഗാര്‍ഥികള്‍ പ്രക്ഷോഭത്തിലേക്ക്
തിരുവനന്തപുരം: സര്‍ക്കാര്‍ നിയമനം അട്ടിമറിക്കുകയാണെന്നാരോപിച്ച് എല്‍.ഡി. ക്ലാര്‍ക്ക് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ പ്രക്ഷോഭത്തിലേക്ക്. ഈ മാസം 31ന് അസാനിക്കുന്ന റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികളാണ് അഞ്ചുമുതല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുന്നത്.
മുഖ്യ റാങ്ക് പട്ടികയിലെ ശരാശരി നിയമനം 34.31 ശതമാനം മാത്രമാണ്. ആശ്രിത നിയമനത്തിനായി 1671 പേര്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കിയിരുന്നു.
നിലവിലെ റാങ്ക് ലിസ്റ്റിന്റെ സമയത്തുള്ള ഒഴിവുകളാണ് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആശ്രിത നിയമനത്തിനായി മുന്‍ ലിസ്റ്റിലേക്ക് നല്‍കിയതെന്ന് ഇടുക്കി ജില്ലാ എല്‍.ഡി.സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് പ്രസിഡന്റ് ശോഭനാ കെ റോക്കി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാരില്‍ നിന്ന്ം ഉചിതമായ തീരമാനം ഉണ്ടാകുന്നത് വരെ സമരം തുടരുമെന്നും ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."