HOME
DETAILS

വിവാദവിഷയങ്ങളില്‍ സമവായം വേണം

  
backup
June 01 2016 | 06:06 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%b5%e0%b4%be%e0%b4%af

വളരെ പ്രതീക്ഷയോടെ അധികാരമേറ്റ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ തുടക്കത്തില്‍ത്തന്നെ അപസ്വരങ്ങളുയര്‍ത്തുന്നതു ഖേദകരമാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ട്, അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി, ദേവസ്വം ബോര്‍ഡ് റിക്രൂട്ട്‌മെന്റ് എന്നീ വിഷയങ്ങളില്‍ മുഖ്യമന്ത്രിയും സി.പി.എം മന്ത്രിമാരും ഏകപക്ഷീയമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണു വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ബലക്ഷയമില്ലെന്ന വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ മുന്നോട്ടുപോവുകയെന്നുമായിരുന്നു ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. ഇതിനെതിരേ വ്യാപകമായ പ്രതിഷേധമാണിപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ചു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനയും വിവാദമായി.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയില്‍ പറയാത്തകാര്യങ്ങള്‍ നടപ്പാക്കുമെന്നു പറയുന്നതിനുമുമ്പ് മുന്നണിയില്‍ ചര്‍ച്ച ചെയ്യണമെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരിസ്ഥിതിപ്രശ്‌നമുണ്ടാക്കുമെന്നു കണ്ടതിനാല്‍ അതിരപ്പിള്ളി പദ്ധതി വേണ്ടെന്ന സി.പി.ഐയുടെ മുന്‍നിലപാടില്‍ മാറ്റമില്ലെന്നു സി.പി.ഐ മന്ത്രി വി.എസ് സുനില്‍കുമാറും വ്യക്തമാക്കിയതോടെ സര്‍ക്കാരിന്റെ തുടക്കംതന്നെ പിഴച്ചുവെന്ന പ്രതീതിയാണിപ്പോള്‍ പൊതുസമൂഹത്തില്‍ ഉളവായിരിക്കുന്നത്.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തല്‍ കഴിഞ്ഞനിയമസഭയില്‍ ഒറ്റക്കെട്ടായാണു പുതിയ അണക്കെട്ടിനുവേണ്ടി ആവശ്യമുന്നയിച്ചു പ്രമേയം പാസാക്കിയത്. സി.പി.എമ്മിന്റെ തലമുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരിക്കുമ്പോഴാണ് ഈ തീരുമാനം. നിയമസഭ പാസാക്കിയ പ്രമേയത്തില്‍ രണ്ടു സംസ്ഥാനങ്ങളും അംഗീകരിച്ചുകൊണ്ടുള്ള അണക്കെട്ട് എന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും തമിഴ്‌നാടിനെ പുതിയൊരു അണക്കെട്ട് ആശയത്തിലേക്കുകൊണ്ടുവരുന്നതിനു വിഘാതമായിരിക്കുകയാണിപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന.


പുതിയ അണക്കെട്ടു വേണമെന്നുള്ള സര്‍ക്കാരിന്റെ നിലപാടില്‍നിന്നുള്ള പിന്‍മാറ്റം തമിഴ്‌നാടിനു സുപ്രിംകോടതിയില്‍ ഗുണംചെയ്യുമെന്നതില്‍ സംശയമില്ല. സുപ്രിംകോടതിയില്‍ ഇപ്പോഴുള്ള കേസിനെ ഇതു ബാധിക്കാനിടയുണ്ട്. നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്നാണു 2001 ല്‍ സുപ്രിംകോടതി വിധി പ്രസ്താവിച്ചത്. ഇതിനു ബലംനല്‍കുന്നതായിപ്പോയി മുഖ്യമന്ത്രിയില്‍നിന്നുണ്ടായ പ്രതികരണം. ഡാമിനു ബലക്ഷയമില്ലെന്ന കേന്ദ്രജലകമ്മിഷന്റെ കണ്ടെത്തല്‍ വസ്തുതകള്‍ക്കു നിരക്കാത്തതാണെന്നു ശാസ്ത്രീയപഠനത്തിലൂടെ കേരളം തെളിയിച്ചതാണ്.
ഇടതുവലതുമന്ത്രിസഭകളുടെ കാലത്തു നാലുതവണ ഐകകണേ്ഠ്യന പാസാക്കിയതാണു മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കണമെന്ന ആവശ്യം. അതിന്റെ അന്ത:സ്സത്തക്ക് നിരക്കാത്തവിധം മുഖ്യമന്ത്രി ഏകപക്ഷീയമായി അഭിപ്രായം പറഞ്ഞതു ശരിയായില്ല. മുഖ്യമന്ത്രിയുടെ നിലപാട് അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ശരിയായിരിക്കാം. എന്നാല്‍, അതിന്റെ കാര്യകാരണങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകക്ഷികളെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നില്ലേ സര്‍വ്വകക്ഷിയോഗം വിളിച്ചും മുഖ്യമന്ത്രിയുടെ ആശയത്തെപ്പറ്റി ചര്‍ച്ചചെയ്യേണ്ടതായിരുന്നില്ലേ സര്‍വ്വകക്ഷിയോഗത്തിലെടുത്ത തീരുമാനത്തിനുവിരുദ്ധമായൊരു നിലപാടു രൂപപ്പെടുമ്പോള്‍ അത് എല്ലാവരേയും ബോധ്യപ്പെടുത്തി സമവായത്തിന്റെ പാത തേടുകയായിരുന്നില്ലേ അഭികാമ്യം
അതിരപ്പിള്ളി പദ്ധതിക്കാര്യത്തിലും ഇതുതന്നെയാണു സംഭവിക്കുന്നത്. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്ന സൂചനയായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആദ്യപ്രസ്താവന. തുടര്‍ന്നു മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയും കടകംപള്ളിയുടെ അഭിപ്രായത്തെ ബലപ്പെടുത്തുന്നതായി.

താന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ പദ്ധതിക്കു പാരിസ്ഥിതികാനുമതി ലഭിച്ചതാണെന്നും പദ്ധതി ആരംഭിക്കുവാന്‍ തുടങ്ങിയപ്പോള്‍ ഒരു കൂട്ടര്‍ കോടതിയില്‍ പോയതാണു പദ്ധതി മുടങ്ങാന്‍ കാരണമെന്നാണു മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞത്. എന്നാല്‍. നേരത്തേ നല്‍കിയ പാരിസ്ഥിതികാനുമതി 2015 ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പിന്‍വലിച്ചതാണ്. പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് 2010 ല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശും പദ്ധതിക്കെതിരേ രംഗത്തുവന്നിരുന്നു.
തുടര്‍ന്നാണ് അനുമതി പിന്‍വലിച്ചത്. പദ്ധതി നടപ്പിലായാല്‍ 200 ഹെക്ടറിലെ വനം വെള്ളത്തിനടിയിലാകുമെന്നും പദ്ധതിപ്രദേശത്തുള്ള കോളനി നിവാസികളെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്നും ഒട്ടേറെ അപൂര്‍വ്വയിനം സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥയെ തകര്‍ക്കുമെന്നും ചാലക്കുടി പുഴയിലെ നീരൊഴുക്കു കുത്തനെ കുറയുമെന്നും അതിരപ്പിള്ളി വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിച്ചാണു 2015 ല്‍ പദ്ധതിക്കു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചത്.


 ജലവൈദ്യുത പദ്ധതികള്‍ ശാശ്വതമല്ലെന്നും കാലാവസ്ഥാവ്യതിയാനം ഇത്തരം പദ്ധതികളെയും ബാധിക്കുമെന്നുമുള്ള പഠനറിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്ന ഒരവസ്ഥയില്‍ ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കാന്‍ സോളാര്‍ പദ്ധതി ത്വരിതപ്പെടുത്തുകയാണ് വേണ്ടത്. ജലവൈദ്യുത പദ്ധതികള്‍ ഭാവിയില്‍ പരാജയമായിരിക്കുമെന്ന കാഴ്ചപ്പാടില്‍ അതിരപ്പിള്ളിയില്‍ വാശിപിടിക്കേണ്ട കാര്യമില്ല. സര്‍ക്കാരിന് ഈ കാര്യത്തില്‍ വ്യത്യസ്തമായ നിലപാട് ആണുള്ളതെങ്കില്‍ ഘടകകക്ഷികളെയും പ്രതിപക്ഷത്തെയും വിശ്വാസത്തിലെടുത്ത് അവരുമായി ആശയവിനിമയം നടത്തി പൊതുസമൂഹത്തിന്റെ അംഗീകാരത്തോടെ വേണമായിരുന്നു ഇത്തരം വിഷയങ്ങളില്‍ അഭിപ്രായ പ്രകടനം നടത്താന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  14 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  14 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  14 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago