പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കരുത്: എസ്.ടി.യു
കോഴിക്കോട്: ലാഭകരമല്ലെന്ന കാരണത്താല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമെന്ന് എസ്.ടി.യു സംസ്ഥാന പ്രവര്‍ത്തകസമിതി.
പതിനായിരക്കണക്കിന് തൊഴിലാളികളും സാധാരണക്കാരും ആശ്രയിക്കുന്ന പാസഞ്ചര്‍ സര്‍വിസുകളാണ് നഷ്ടത്തിന്റെ ഇല്ലാക്കഥകള്‍ പറഞ്ഞ് നിര്‍ത്തലാക്കാന്‍ നോക്കുന്നത്. ഇത് റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിന് ആക്കംകൂട്ടുന്ന നടപടിയുടെ ഭാഗവും യാത്രക്കാരോടുള്ള വെല്ലുവിളിയുമാണെന്നും പ്രവര്‍ത്തകസമിതി അഭിപ്രായപ്പെട്ടു.
ഷഫീര്‍, മധു, ശുഹൈബ് എന്നിവരുടെ കൊലപാതകങ്ങളില്‍ യോഗം പ്രതിഷേധിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
എസ്.ടി.യു മെമ്പര്‍ഷിപ്പ് കാംപയിന്‍ മാര്‍ച്ച് 31ന് അവസാനിപ്പിച്ച് മെയ് 1 മുതല്‍ 12 വരെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പുകള്‍ നടത്താനും പ്രവര്‍ത്തക സമിതി തീരുമാനിച്ചു.
പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അഡ്വ.എം. റഹ്മത്തുല്ല ദേശീയ കമ്മിറ്റി തീരുമാനങ്ങളും റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
കെ.പി മുഹമ്മദ് അഷ്‌റഫ്, എം.എ കരീം, കെ.ടി കുഞ്ഞാന്‍, യു.പോക്കര്‍, പി.എം ഹാരിസ്, ജി. മാഹിന്‍ അബൂബക്കര്‍ , അഡ്വ.വേളാട്ട് അഹമ്മദ്, കല്ലടി അബൂബക്കര്‍ , പി.എ ഷാഹുല്‍ ഹമീദ്, അഡ്വ. പി.എം ഹനീഫ, രഘുനാഥ് പനവേലി, എ. മുനീറ, വി.എ.കെ തങ്ങള്‍, അഡ്വ. എസ്.വി ഉസ്മാന്‍ കോയ, കക്കാക്കുന്ന് ഉസ്മാന്‍ കുഞ്ഞ്, അഡ്വ. എം.പി ഗോപി, കെ.എസ് ഹലീല്‍ റഹ്മാന്‍, ശരീഫ് കൊടവഞ്ചി, ആലികുഞ്ഞി പന്നിയൂര്‍, ജാഫര്‍ സക്കീര്‍, താഷ്‌കന്റ് കാട്ടിശ്ശേരില്‍, പുന്നല ഷാജഹാന്‍, എന്‍.എസ് ഷൗക്കത്ത് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."