കെജ്‌രിവാളിന്റെ ഉപദേശകന്‍ രാജിവച്ചു; കുടുംബപരമായ ഉത്തരവാദിത്വം മൂലമെന്ന് വിശദീകരണം
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഉപദേശകന്‍ വി.കെ ജയിന്‍ രാജിവെച്ചു. ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് മര്‍ദനമേറ്റ സംഭവത്തില്‍ പൊലിസ് വി.കെ ജയിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി. രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനും ലഫ്.ഗവര്‍ണര്‍ക്കും ജയിന്‍ അയച്ചുകൊടുത്തിട്ടുണ്ട്.
അതേസമയം, കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ ചൂണ്ടിക്കാട്ടി തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
കെജ്‌രിവാളിന്റെ വസതിയില്‍ വച്ച് മര്‍ദിക്കുന്നത് കണ്ടുവെന്ന് ജയിന്‍ മൊഴിനല്‍കിയതായിഡല്‍ഹി പൊലിസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പൊലിസിന്റെ സമ്മര്‍ദ്ദം മൂലമാണ് ജയിന്‍ ഇത്തരത്തില്‍ മൊഴി നല്‍കിയതെന്നായിരുന്നു എ.എ.പി നേതാക്കളുടെ പ്രതികരണം.
2017 സപ്തംബറിലാണ് ജയിന്‍ കെജ്‌രിവാളിന്റെ ഉപദേശകനായി ചുമതലയേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."