HOME
DETAILS

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

  
November 14, 2024 | 5:31 PM

India-Saudi Arabia Launch Strategic Cooperation Council

റിയാദ്: രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോക്ടര്‍ സുബ്രമണ്യം ജയശങ്കറിന്റെയും സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്റെയും അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതി കൗണ്‍സിലിന് രൂപം നല്‍കി. സന്ദര്‍ശനത്തിനായി സഊദി വിദേശകാര്യമന്ത്രിയും സംഘവും കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയിരുന്നു.

സഊദിയും ഇന്ത്യയും തമ്മിലുള്ള ബന്ധം വികസിപ്പിക്കുന്നതിനായി സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നേതൃത്വത്തില്‍ പങ്കാളിത്ത കൗണ്‍സില്‍ സ്ഥാപിക്കാന്‍ നേരത്തെ ധാരണയിലെത്തിയിരുന്നു. ഇതിന്റെ ഫലമായി സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ അളവ് ശ്രദ്ധേയമായ വളര്‍ച്ചയ്ക്കും സാക്ഷ്യം വഹിച്ചു. ഉഭയകക്ഷി വ്യാപാര മൂല്യം കഴിഞ്ഞ വര്‍ഷം 53 ബില്യണ്‍ ഡോളറിലേക്കുയര്‍ന്നു. 

സഊദി അറേബ്യ മിഡില്‍ ഈസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ്. സഊദിയില്‍ നിന്ന് ഇന്ത്യ വലിയ അളവില്‍ എണ്ണ ഇറക്കുമതി ചെയ്യുകയും അതേസമയം സഊദി അറേബ്യയിലേക്ക് മരുന്നുകള്‍, രാസവസ്തുക്കള്‍, ഭക്ഷ്യ ഉല്‍പന്നങ്ങള്‍, യന്ത്രങ്ങള്‍ തുടങ്ങി നിരവധി ചരക്കുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.

India and Saudi Arabia have established a Strategic Cooperation Council to strengthen bilateral ties, fostering collaboration in areas like trade, energy, defense, and security. This council aims to elevate the strategic partnership between the two nations, promoting mutual growth and cooperation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  4 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  4 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  4 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  4 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  4 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  4 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  4 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago