പുതിയ റേഷന്‍ കടകള്‍ അനുവദിക്കുന്നത് പരിഗണിക്കും: പി. തിലോത്തമന്
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ പുതിയ റേഷന്‍ കടകള്‍ അനുവദിക്കുന്നത് പരിഗണിക്കുമെന്ന് ഒ.ആര് കേളു എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമന് നിയമസഭയില്‍ പറഞ്ഞു.
റേഷന്‍ കടകള്‍ അഴിമതി രഹിതമാക്കാന്‍ സമഗ്രമായി ഇടപെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് റേഷന്‍ കടകളുടെ പുനക്രമീകരണം നടത്തി എല്ലാ റേഷന്‍ കടകളിലും ഇ പോസ്റ്റുകള്‍ സ്ഥാപിച്ച് റേഷന്‍ വ്യാപാരികളുടെ കമ്മിഷന് പാക്കേജ് നടപ്പിലാക്കിയ ശേഷം പുതിയ റേഷന്‍ കടകള്‍ അനുവദിക്കുന്നത് പരിശോധിക്കും.
റേഷന്‍ വിതരണം സംബന്ധിച്ച് എല്ലാ വശങ്ങളും വിവിധ ആപ്ലിക്കേഷന്‍ എന്‍.ഐ.സി മുഖാന്തരം തയാറാക്കി വരുന്നതായും ഗുണഭോക്തൃ വിഹിതം സംബന്ധിച്ച് റേഷന്‍ കാര്‍ഡ് ഉടമകളുടെ മൊബൈലിലേക്ക് മെസേജ് നല്‍കുന്നതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."