സഊദി ഭീകരാക്രമണം: പ്രതിക്ക് വധശിക്ഷ
റിയാദ്: സഊദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ അവാമിയ പ്രദേശത്ത് ഭീകരാക്രമണം നടത്തിയ കേസില്‍ പ്രതിയായ സഊദി പൗരന് പ്രത്യേക കോടതി വധ ശിക്ഷ വിധിച്ചു. ഈ മേഖലയിലെ വിവിധ ഭീകരാകാമാണങ്ങളില്‍ പ്രതിയായ യുവാവിനാണ് വധശിക്ഷ.
സുരക്ഷാ ഭടന്മാരെ വധിക്കുന്നതിനു മറ്റു ഭീകരര്‍ക്കൊപ്പം ചേര്‍ന്നു അവാമിയ പൊലിസ് സ്‌റ്റേഷനും ചെക്ക് പോയന്റുകള്‍ക്കും നേരെ നിറയൊഴിച്ച കേസിലാണ് കോടതി വിധി.
സമീപ പ്രദേശമായ സ്വഫ്‌വ ചെക്ക് പോയന്റിനും നേരെ നിറയൊഴിച്ച ഭീകരന്‍ രഹസ്യ പെട്രോള്‍ പോലീസ് വാഹനമാണെന്ന് ധരിച്ച് സാധാരണക്കാരായ രണ്ടു പേരുടെ വാഹനങ്ങള്‍ക്കും നേരെ നിറയൊഴിച്ചിരുന്നു.
വിവിധ ഘട്ടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ റോഡുകളില്‍ തീയിട്ടു ഗതാമാഗതം തടസ്സപ്പെടുത്തല്‍, ദേശ വിരുദ്ധ പ്രകടനങ്ങളില്‍ പങ്കെടുക്കല്‍, കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ മുദ്രാവാക്യം മുഴക്കി റാലി നടത്തല്‍, ആയുധ പരിശീലനം എന്നീ കേസുകളിലും ഇദ്ദേഹം പ്രതിയാണെന്ന് കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."