HOME
DETAILS

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

  
Web Desk
November 15 2024 | 15:11 PM

Massive drug bust in Gujarat 700 kg of meth was seized from the sea border

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വീണ്ടും വൻ ലഹരിമരുന്ന് വേട്ട. ഇന്ത്യയുടെ സമുദ്രാതിർത്തിയിൽ നിന്നും കണ്ടെത്തിയ ബോട്ടില്‍ നിന്നാണ് ഏകദേശം 700 കിലോ സൈക്കോട്രോപിക് ഡ്രഗ് ആയ മെത്താംഫെറ്റാമൈൻ പിടികൂടിയത്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യാണ് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.  ഗുജറാത്ത് പൊലിസും ഇന്ത്യൻ നാവികസേനയും നടത്തിയ സംയുക്ത ഓപറേഷനിലാണ് രജിസ്ട്രേഷനില്ലാത്ത ബോട്ട് പിടികൂടിയത്. 

പിടിച്ചെടുത്ത മെത്താംഫെറ്റാമൈൻ ഏകദേശം 1700 കോടി രൂപ മൂല്യമുള്ളതാണെന്ന്  എൻസിബി ഉദ്യോഗസ്ഥൻ പറഞ്ഞു.  ബോട്ടില്‍ ഉണ്ടായിരുന്നവരിൽ തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത എട്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.  ഇവർ ഇറാൻ പൗരന്മാരാണെന്നാണ് കരുതുന്നതെന്ന് അധികൃതർ അറിയിച്ചു. രജിസ്റ്റർ ചെയ്യാത്ത, എഐഎസ് ഘടിപ്പിച്ചിട്ടില്ലാത്ത ബോട്ട് മയക്കുമരുന്നും സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ഇന്ത്യൻ സമുദ്രാതിർത്തി കടക്കുമെന്ന് ഇന്റലിജൻസ് വിവരം ലഭിച്ചിരുന്നതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്ന്  എൻസിബി  ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഓപ്പറേഷൻസ്  ഗ്യാനേശ്വർ സിംഗ് പറഞ്ഞു.

കടലിലൂടെയുള്ള മയക്കുമരുന്ന് കടത്ത് തടയാനായി എൻസിബി ഹെഡ്ക്വാർട്ടേഴ്സിസിലെ ഓപ്പറേഷൻസ് ബ്രാഞ്ചിലെ ഉദ്യോഗസ്ഥരും ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, എടിഎസ് ഗുജറാത്ത് പൊലിസ് എന്നിവയുടെ ഓപ്പറേഷൻസ്/ഇന്‍റിലിജൻസ് വിംഗ് ഉദ്യോഗസ്ഥരും ചേർന്ന് 'ഓപ്പറേഷൻ സാഗർ മന്തർ' എന്ന പേരിൽ പരിശോധന നടത്തി ശക്തമാക്കിയിരിക്കുകയാണ്.   ഈ വര്‍ഷം തന്നെ ദില്ലി, ഗുജറാത്ത് സംസ്ഥാനങ്ങളിലായി നിരവധി വന്‍ മയക്കുമരുന്ന് ശേഖരങ്ങളാണ് പിടികൂടിയത്. ഇതുവരെ ഏകദേശം 34000 കിലോയോളം നാർക്കോട്ടിക് ഡ്രഗ്സ് പിടികൂടിയിട്ടുണ്ട്. ഈ വർഷം 3 കേസുകളിലായി 14 പാകിസ്ഥാൻ പൗരന്മാരെയും 11 ഇറാൻ പൗരന്മാരാരെയും അറസ്റ്റ് ചെയ്തിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാഞ്ചസ്റ്ററിൽ പുതിയ ചരിത്രം പിറന്നു; ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് റൂട്ട്

Cricket
  •  8 days ago
No Image

"അവനെ തൂക്കിലേറ്റണം, അല്ലെങ്കിൽ ഏത് അറയിൽ കൊണ്ടിട്ടാലും അവൻ ചാടും"; വികാരഭരിതയായി സൗമ്യയുടെ അമ്മ

Kerala
  •  8 days ago
No Image

ഇന്ത്യക്കെതിരെ അടിച്ചെടുത്തത് ലോക റെക്കോർഡ്; ഒറ്റപ്പേര് 'ജോസഫ് എഡ്വേർഡ് റൂട്ട്' 

Cricket
  •  8 days ago
No Image

കനത്ത മഴയും കാറ്റും: മധ്യകേരളത്തിൽ വൻ നാശനഷ്ടം; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  8 days ago
No Image

ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി

Kerala
  •  8 days ago
No Image

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊലപാതക കേസ്: പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ പാസ്‌പോർട്ട് ഹരജിയിൽ ജൂലൈ 31ന് ഉത്തരവ്

Kerala
  •  8 days ago
No Image

ഇനി മുന്നിലുള്ളത് സച്ചിൻ മാത്രം; റൂട്ടിന്റെ തേരോട്ടത്തിൽ വീണത് മൂന്ന് ഇതിഹാസങ്ങൾ

Cricket
  •  8 days ago
No Image

തിരൂരിൽ ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

കനത്ത മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി

Kerala
  •  8 days ago
No Image

ഗസ്സയിലെ വംശഹത്യ: സിപിഐ(എം) പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി; ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രദ്ധിക്കണമെന്ന് കോടതി

National
  •  8 days ago