HOME
DETAILS

പ്രധാനമന്ത്രിക്കെതിരായ ആക്രമണം: സൈനിക ഓപ്പറേഷനില്‍ ഹമാസ് സൈനികര്‍ കൊല്ലപ്പെട്ടു

  
backup
March 22 2018 | 12:03 PM

hamas-security-forces-killed-in-operation-to-arrest-pm-attacker

ഗസ്സ സിറ്റി: ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ലയുടെ വ്യൂഹത്തിനു നേരെ കഴിഞ്ഞയാഴ്ചയുണ്ടായ ആക്രമണത്തിനു നേതൃത്വം നല്‍കിയവരെ പിടികൂടാന്‍ സൈനിക നടപടി തുടങ്ങി. അക്രമിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ ഹമാസ് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു.

അക്രമിയെന്ന് ആരോപിക്കപ്പെടുന്ന അനസ് അബൂ ഖൗസയെ ഫലസ്തീന്‍ സേന പിടികൂടുകയും ചെയ്തു. ഓപ്പറേഷനിടെ പരുക്കേറ്റ അബൂ ഖൗസ ഗുരുതര നിലയിലാണ്.

ഗസ്സ സന്ദര്‍ശിക്കുന്നതിനിടെ ഈമാസം 13നാണ് ഹംദല്ലയ്ക്കു നേരെ ബോംബാക്രമണം ഉണടായത്. ഇതില്‍ ഹംദല്ലയുടെ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു.

വടക്കന്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ നിയന്ത്രണത്തിലുള്ള ഇറെസ് ചെക്ക്‌പോസ്റ്റ് കടന്നയുടനെയായിരുന്നു ആക്രമണം.

വെസ്റ്റ്ബാങ്ക് കേന്ദ്രീകരിച്ചുള്ള ഫലസ്തീനിയന്‍ അതോറിറ്റി സര്‍ക്കാരിന്റെ പ്രധാനമന്ത്രിയാണ് ഫതഹ് പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന ഹംദല്ല. ആക്രമണത്തിനു പിന്നില്‍ ഹമാസ് ആണെന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആരോപിച്ചു.

ഗസ്സ മുനമ്പ് ഹമാസിന്റെ നിയന്ത്രണത്തിലാണ്. ഇസ്‌റാഈലിന്റെ അധിനിവേശത്തിനൊടുവില്‍ രണ്ട് ചെറു ഭാഗങ്ങളായുള്ള ഫലസ്തീനിന്റെ ഒരു ഭാഗം (വെസ്റ്റ് ബാങ്ക്) ഫതഹിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും മറ്റൊരു ഭാഗം (ഗസ്സ മുനമ്പ്) ഹമാസുമാണ് ഭരിച്ചിരുന്നത്. പതിറ്റാണ്ടുകാലം തുടര്‍ന്നിരുന്ന ഈ ഭിന്നതയ്ക്ക് അവസാനം കുറിക്കുകയെന്ന ലക്ഷ്യത്തോടെ ഐക്യത്തിനു വേണ്ടി ഇരുപാര്‍ട്ടികളും 2017 ഒക്ടോബറില്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു.

എന്നാല്‍ ഈ കരാര്‍ ഇരു പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നതകള്‍ തുടരുന്നതിനാല്‍ പ്രാബല്യത്തില്‍ വന്നില്ല. പ്രധാനമന്ത്രിക്കെതിരായ ആക്രമണം ഐക്യശ്രമത്തിന് വീണ്ടും തിരിച്ചടിയായി.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago