HOME
DETAILS

നെഹ്‌റു കോളജിന് സമീപത്തെ ജിഷ്ണു പ്രണോയ് സ്മാരകം പൊളിച്ചുനീക്കണം: ഹൈക്കോടതി

  
backup
March 24, 2018 | 4:45 AM

%e0%b4%a8%e0%b5%86%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%81-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%80%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86


കൊച്ചി: പാമ്പാടി നെഹ്‌റു കോളജിന് സമീപത്തെ ജിഷ്ണു പ്രണോയ് സ്മാരകം മൂന്നാഴ്ചയ്ക്കുള്ളില്‍ പൊളിച്ചു നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സ്മാരകം പൊളിച്ചു നീക്കാനുള്ള തൃശൂര്‍ ആര്‍.ഡി.ഒയുടെ ഉത്തരവ് പൊലിസ് പാലിക്കുന്നില്ലെന്നാരോപിച്ച് പാമ്പാടി തിരുവില്വാമല സ്വദേശി കൃഷ്ണന്‍കുട്ടി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ആര്‍.ഡി.ഒയുടെ ഉത്തരവ് മൂന്നാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്നാരോപിച്ച് ഏറെ സമരങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ഇവിടെ അരങ്ങേറിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പാമ്പാടി നെഹ്‌റു കോളജിന്റെ പിന്നിലെ കവാടത്തിനടുത്ത് എ.ഐ.ടി.യു.സി ഓഫിസിനോടു ചേര്‍ന്ന് ജിഷ്ണുവിന് സ്മാരകമൊരുക്കിയത്. വിദ്യാര്‍ഥി - യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലാണ് സ്മാരകം നിര്‍മിച്ചത്. പാമ്പാടി - പെരിങ്ങോട്ടുകുറിശ്ശി റോഡിനോടു തൊട്ടുചേര്‍ന്ന് നിര്‍മിച്ച സ്മാരകം അപകടമുണ്ടാക്കുമെന്നാരോപിച്ച് ഹരജിക്കാരന്‍ ആര്‍.ഡി.ഒയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സ്മാരകം നീക്കാന്‍ തൃശൂര്‍ ആര്‍.ഡി.ഒ പഴയന്നൂര്‍ പൊലിസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതു പാലിച്ചില്ലെന്നാണ് ആരോപണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാണിയപ്പാറയിലെ കല്ലറ തുറന്നു; രണ്ട് മൃതദേഹങ്ങള്‍ മാത്രം, പായ മൃതദേഹത്തിന്റെ അടിയില്‍ വെച്ചതെന്ന് നിഗമനം

Kerala
  •  8 days ago
No Image

മരങ്ങള്‍ കടപുഴകി, വാഹനങ്ങള്‍ തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു; മുംബൈയില്‍ കനത്ത മഴ 

National
  •  8 days ago
No Image

മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കണം; അയല്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് കേരളം

Kerala
  •  8 days ago
No Image

  ഓണം വരുന്നു, വഴിമുട്ടി ബെംഗളൂരു മലയാളി; കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളെല്ലാം ഹൗസ്ഫുള്‍

National
  •  8 days ago
No Image

ബിശ്വനാഥ് സിന്‍ഹ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

Kerala
  •  8 days ago
No Image

തിരുവനന്തപുരം നഗരസഭയില്‍ ബി.ജെ.പിക്ക് തിരിച്ചടി;  20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധു, വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  8 days ago
No Image

പി.എം ശ്രീ വീണ്ടും സഭയില്‍, അടിയന്തരപ്രമേയവുമായി പ്രതിപക്ഷം; മുന്‍സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി, നോട്ടിസില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധം

Kerala
  •  8 days ago
No Image

മരണത്തിലും ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി പതിനാറുകാരന്‍ ജൂവിന്‍; കണ്ണീരോടെ നാട് വിടചൊല്ലി

Kerala
  •  8 days ago
No Image

ഹോര്‍മുസില്‍ ഫീ പിരിക്കാന്‍ ഇറാന്‍-ഒമാന്‍ നീക്കം; നിയമോപദേശം ലഭിച്ചതായി സൂചന

International
  •  8 days ago
No Image

ചാലക്കുടിയില്‍ വാട്ടര്‍ ടാങ്കില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം: രക്ഷകനായി പള്ളി വികാരി

Kerala
  •  8 days ago